1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2015

പൊണ്ണത്തടി കുറച്ച് മെലിയുന്നതും കാന്‍സര്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതും പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കൂട്ടി പങ്കാളി പങ്കാളി ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ചെലവു കൂടിയ ഐവിഎഫ് ചികിത്സാ രീതിയേക്കാള്‍ കുട്ടികളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന രീതികളാണ് ഇവയെന്ന് വിദഗ്ദര്‍ പറയുന്നു.

ബീജങ്ങളുടെ എണ്ണക്കുറവു കൊണ്ട് കഷ്ടപ്പെടുന്ന പുരുഷന്മാര്‍ക്ക് പുതിയ പ്രതീക്ഷകളാണ് പഠനം നല്‍കുന്നത്. പൊണ്ണത്തടി കുറക്കുക എന്ന മാര്‍ഗം നിലവില്‍ സ്ത്രീകളിലെ ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ ചികിത്സക്കുമ്പോള്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. പുരുഷന്മാരിലും പൊണ്ണത്തടി വന്ധ്യതക്കുള്ള ഒരു കാരണമാകാമെന്ന് നേരത്തെ സംശയം ഉണ്ടായിരുന്നു.

ഷെര്‍ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് പുരുഷന്മാരിലെ പൊണ്ണത്തടിയും വന്ധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്. ഒരു വര്‍ഷത്തെ പഠനത്തിന്റെ ഭാഗമായ ദമ്പതികളില്‍ ഗര്‍ഭധാരണം നടന്നത് പഠനകാലത്ത് ഏറ്റവും ഭാരം കുറക്കാന്‍ കഴിഞ്ഞ പുരുഷന്മാരുടെ പങ്കാളികള്‍ക്കായിരുന്നു.

സ്ത്രീകളില്‍ സ്തനാര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു മരുന്നാണ് പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം കൂട്ടാന്‍ സഹായിക്കുന്നതായി കണ്ടത്. പുരുഷന്മാരില്‍ കൂടിയ അളവിലുള്ള കൊഴുപ്പ് ലൈംഗിക ഹോര്‍മോണുകളുടെ തുലനം തെറ്റിക്കുകയും ബീജങ്ങളുടെ എണ്ണം കുറയാന്‍ കാരണമാകുകയും ചെയ്യുന്നു.

കാന്‍സര്‍ മരുന്നു ഹോര്‍മോണുകളിലെ ഈ അസുന്തലനത്തെ നിയന്ത്രിച്ച് ബീജങ്ങളുടെ എണ്ണത്തില്‍ വരുന്ന വ്യത്യാസത്തെ തടയുന്നു. പൊണ്ണത്തടി മൂലം വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന രണ്ട് വഴികളാണ് മെലിയുന്നതും കാന്‍സര്‍ മരുന്നുമെന്ന് പഠനം എടുത്തു പറയുനു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.