1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2020

സ്വന്തം ലേഖകൻ: വ്യാജ സർവകലാശാലകളുടെ പേരിൽ വിദേശങ്ങളിൽ ഉന്നത പഠനത്തിനുള്ള സ്‌കോളർഷിപ് വാഗ്ദാനം ചെയ്തു കൊണ്ടുള്ള തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം.

വിദേശ രാജ്യത്തെ ഖത്തർ എംബസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് സംഘത്തിന്റെ ഫോൺവിളി. തുടർന്ന് ഖത്തർ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള സ്‌കോളർഷിപ്പ് ആണെന്ന പേരിലാണ് പണം തട്ടുന്നത്.

ഇതിനായി പ്രത്യേക വെബ്‌സൈറ്റ്, ഫോൺ നമ്പർ, വ്യാജ വിവരങ്ങൾ എന്നിവയും തട്ടിപ്പുകാർ നൽകുന്നുണ്ട്. ഖത്തർ വിദേശകാര്യമന്ത്രാലയം സ്‌കോളർഷിപ്പുകൾ നൽകുന്നില്ലെന്നും ഇത്തരത്തിൽ ഫോൺ വിളികൾ എത്തിയാൽ ഉടൻ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.