1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് സർവീസ് വിമാന സര്‍വീസുകള്‍ നടത്താന്‍ സ്‌പൈസ് ജെറ്റിന് അനുമതി. യുഎസിലേക്ക് പറക്കാൻ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയാണ് സ്‌പൈസ് ജെറ്റ്. എന്നാല്‍ സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യോമയാന കരാറിന്റെ അടസ്ഥാനത്തിലാണ് സ്‌പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് മെയ് 22ന് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം എയര്‍ ഇന്ത്യ മാത്രമാണ് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്നത്.

എല്ലാ പ്രതികൂല സാഹചര്യങ്ങളിലും ഒരു അവസരമുണ്ടെന്ന് എല്ലായ്‌പ്പോഴും കരുതിയിട്ടുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ സ്പൈസ് ജെറ്റിന് അവസരത്തിനൊത്ത് ഉയരാനും ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിക്കാനും സാധിക്കുമെന്നും സ്പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ് പറഞ്ഞു.

കോവിഡിനെ തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതിനാൽ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാന്‍ 400 ല്‍ അധികം ചാര്‍ട്ടര്‍ സര്‍വീസുകള്‍ സ്‌പൈസ് ജെറ്റ് നടത്തിയിരുന്നു. 4300 ചരക്ക് വിമാനങ്ങള്‍ ക്രമീകരിച്ചിരുന്നതായും അജയ് സിങ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.