1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2020

സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തില്‍ ഇന്ത്യക്കെതിരേ പരാമര്‍ശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന് സംവാദത്തിനിടെ ട്രംപ് പറഞ്ഞു. പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.

പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. “ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു അങ്ങേയറ്റം മലിനമാണ്.” – സംവാദത്തില്‍ ട്രംപ് പറഞ്ഞു.

രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ കൊണ്ടു വരുമെന്ന് സംവാദത്തില്‍ ജോ ബൈഡന്‍ പറഞ്ഞു. ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ 2017ല്‍ റദ്ദാക്കിയ നിയമമാണിത്.

ട്രംപിന്റെ ഇന്ത്യാവിരുദ്ധ പരാമർശം ഇവിടെ സമൂഹമാധ്യമങ്ങളിലും പുറത്തും കൊടുങ്കാറ്റായി. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നു യുഎസ് പിൻവാങ്ങിയതിനെ ന്യായീകരിച്ച ട്രംപ്, ഇന്ത്യയും ചൈനയും റഷ്യയും അവിടത്തെ വായുമലിനീകരണം കുറയ്ക്കാൻ ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞു. എന്നാൽ, എതിർ സ്ഥാനാർഥി ഡമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡൻ അധികാരത്തിലെത്തിയാൽ പാരിസ് ഉടമ്പടിയിൽ തിരികെ ചേരുമെന്നു വ്യക്തമാക്കി.

സെപ്റ്റംബറിൽ നടന്ന ആദ്യ സംവാദത്തിൽ, കോവിഡ് മരണക്കണക്ക് പുറത്തുവിടുന്നില്ലെന്ന് ഇന്ത്യയ്ക്കെതിരെ ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. നവംബർ 3 നാണ് യുഎസ് വോട്ടെടുപ്പ്.

ട്രംപിന്റെ ഇന്ത്യാവിരുദ്ധ പരാമർശത്തിനു പിന്നാലെ യുഎസിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഹൗഡി മോദി’ ചടങ്ങിന് സമൂഹമാധ്യമങ്ങളിൽ വൻ പരിഹാസം. കഴിഞ്ഞ വർഷം സെപ്റ്റംബർ 22ന് ഇന്ത്യക്കാരെ അഭിസംബോധന ചെയ്തുകൊണ്ടു മോദി പ്രസംഗിച്ച ചടങ്ങിൽ ട്രംപും പങ്കെടുത്തിരുന്നു. ട്രംപുമായി ഉറ്റ സൗഹൃദം പുലർത്തുന്നുവെന്നു മോദി അവകാശപ്പെടുമ്പോഴും ട്രംപ് നിരന്തരം ഇന്ത്യയെ അപമാനിക്കുകയാണെന്ന് വിമർശനമുയർന്നു.

ഇന്ത്യയിലെ വായുമലിനീകരണത്തിന്റെ പ്രശ്നവും ചർച്ചകളിൽ നിറഞ്ഞു. നഗരങ്ങളിലെ മലിനീകരണത്തോതു വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കുവച്ച ഇന്ത്യക്കാരടക്കമുള്ള പലരും ട്രംപ് പറഞ്ഞതു ശരിയാണെന്നു വാദിച്ച്, ഊർജിത നടപടികൾ വേണമെന്നു ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.