1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2015

പ്രമുഖ എണ്ണ ഉത്പാദകരാജ്യമായ യുഎഇ പെട്രോള്‍, ഡീസല്‍ സബ്‌സിഡി പിന്‍വലിക്കുന്നു. ക്രൂഡ് ഓയില്‍ വിലയിടിവുമൂലം വരുമാനം കാര്യമായി ഇടിഞ്ഞെന്നും അതിനാല്‍ ഓഗസ്റ്റ് മാസം മുതല്‍ ചെലവ് ചുരുക്കേണ്ടതുണ്ടെന്നും യുഎഇ ഊര്‍ജമന്ത്രാലയം അറിയിച്ചു. സര്‍ക്കാരിനുണ്ടാകുന്ന ദൈനംദിന ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായാണ് സബ്‌സിഡികള്‍ കുറയ്ക്കുന്നത്.

ആഗോള വിലയ്ക്കനുസരിച്ച് ഓരോ മാസവും പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കി നിശ്ചയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ഡോളര്‍ ലാഭിക്കാന്‍ യുഎഇയ്ക്ക് ഇതിലൂടെ സാധിക്കും.

ഐഎംഎഫ് തിങ്കളാഴ്ച്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2,900 കോടി ഡോളറാണ് പെട്രോള്‍, വൈദ്യുതി സബ്‌സിഡിക്കുവേണ്ടി പ്രതിവര്‍ഷം യു.എ.ഇ ചെലവഴിക്കുന്നത്. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനൊപ്പം തന്നെ എണ്ണ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. ജിസിസി രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധന വിലയുള്ളത് യുഎഇയിലാണ്. സബ്‌സിഡി കൂടി എടുത്തു കളയുന്നതോടെ ഇന്ധനവില വീണ്ടും വര്‍ദ്ധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.