1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഷിക്കാഗോ, സാൻഫ്രാൻസിസ്കോ സർവീസുകളുമായി യുണൈറ്റഡ് എയർലൈന്‍സ്. കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഈ വർഷം അവസാനത്തോടെ അയവു വരുമെന്ന പ്രതീക്ഷയിലാണ് വിമാന കമ്പനിയുടെ നീക്കം.

ഡിസംബർ മുതൽ ഷിക്കാഗോയിൽ നിന്നും ഡൽഹിയിലേക്കും അടുത്ത വർഷം ആദ്യം സാൻഫ്രാൻസിസ്കോയിൽ നിന്നും ബംഗുളുരുവിലേക്കും നോൺ സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കുവാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

സാൻഫ്രാൻസിസ്കോയിൽ നിന്നും ബാഗ്ളൂരൂവിലേക്ക് 8700 മൈൽ തുടർച്ചയായി പറക്കാൻ 17 മണിക്കൂർ 30 മിനിറ്റ് വേണ്ടിവരും ഇതിനായി ബോയിംഗിന്റെ ഏറ്റവും പുതിയ ഡ്രീം ലൈനർ വിമാനമായ 787–9 ആണ് ഉപയോഗിക്കുക.

നിലവിൽ സാൻഫ്രാൻസിസ്കോയില്‍ നിന്നും സിംഗപ്പൂരിലേയ്ക്ക് 8446 മൈൽ ദൂരം ഈ വിമാനം നോൺ സ്റ്റോപ്പായി പറക്കുന്നുണ്ട്. ഇതിനേക്കാൾ 250 മൈല്‍ കൂടുതലാണ് സാന്‍ഫ്രാൻസിസ്കോ ബംഗുളുരു ദൂരം.

യൂണൈറ്റഡ് എയർലൈൻസ് കഴിഞ്ഞ 15 വർഷത്തോളമായി ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ന്യൂയോർക്ക് –ഡൽഹി ന്യൂയോർക്ക് – മുംബൈ റൂട്ടുകളിലാണ് നിലവിലുള്ള സർവീസുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.