1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2019

കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം യുക്മ കലാമേളകൾക്കൊപ്പം നടത്തുന്നു. ഈസ്റ്റ് ആംഗ്ളിയയിലും മിഡ്ലാൻഡ്സിലും സൌത്ത് വെസ്റ്റിലും യോർക്ക്ഷെയർ ആന്റ് ഹംപർ, നോർത്ത് ഈസ്റ്റ് റീജിയനുകളിൽ മത്സരങ്ങൾ ശനിയാഴ്ച. എല്ലാ യുകെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരം.

യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണൽ കലാമേളകൾക്കൊപ്പം നടക്കും. ഈ മത്സരത്തിൽ യുകെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുക. യുക്മ കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികൾ തന്നെയാണ് ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും നിശ്ചയിച്ചിട്ടുള്ളത്.

മത്സരങ്ങൾക്ക് രണ്ട് ഘട്ടങ്ങളാണ് ഉണ്ടായിരിക്കുക. ഒന്നാം ഘട്ട മത്സരം അതാത് റീജിയണൽ കലാമേളകളോടൊപ്പമാവും നടത്തപ്പെടുക. റീജിയണൽ മത്സരത്തിൽ ഓരോ കാറ്റഗറിയിൽ നിന്നും മൂന്ന് പേർ വീതം ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനൽ മത്സരം നവംബർ രണ്ടിന് യുക്മ നാഷണൽ കലാമേളയോടൊപ്പം മാഞ്ചസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നതാണ്. മത്സരങ്ങൾക്കുള്ള വിഷയം മത്സര വേദിയിൽ വെച്ച് തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. രചനക്കാവശ്യമായ മറ്റ് വസ്തുക്കൾ മത്സരാർത്ഥികൾ കൊണ്ട് വരേണ്ടതാണ്. ചിത്ര രചനക്ക് ഏത് മാധ്യമവും മത്സരാർത്ഥികൾക്ക് ഉപയോഗിക്കാവുന്നതാണ്.

ചിത്ര രചനക്കുള്ള സമയപരിധി ഒരു മണിക്കൂർ ആയിരിക്കും. മത്സരാർത്ഥികൾ രാവിലെ 9.15 ന് മത്സര ഹാളിൽ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കുന്നതായിരിക്കും. മത്സരത്തിനുള്ള തീം മത്സര വേദിയിൽ വെച്ച് മത്സരാർത്ഥികൾക്ക് നൽകുന്നതാണ്.

ഒക്ടോബർ 26 ശനിയാഴ്ച ഈസ്റ്റ് ആംഗ്ളിയ, ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാൻഡ്സ്, സൌത്ത് വെസ്റ്റ്, യോർക്ക്ഷെയർ ആന്റ് ഹംബർ, നോർത്ത് ഈസ്റ്റ് റീജിയണുകളിൽ നടത്തപ്പെടുന്ന കലാമേളകളോടനുബന്ധിച്ച് ചിത്ര രചനാ മത്സരങ്ങൾ നടത്തുവാനുള്ള ഒരുക്കങ്ങൾ സംഘാടകർ ഇതിനോടകം നടത്തിയിട്ടുണ്ട്. ഒക്ടോബർ 12 ശനിയാഴ്ച സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് കലാമേളകളോടനുബന്ധിച്ച് വളരെ വിജയകരമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുവാൻ മറ്റ് റീജിയണുകളിലും മത്സരാർത്ഥികൾ ആവേശപൂർവ്വം കാത്തിരിക്കുകയാണ്. റീജിയണൽ ചിത്ര രചനാ മത്സര വിജയികൾക്കും നാഷണൽ വിജയികൾക്കും നാഷണൽ കലാമേള വേദിയിൽ വച്ചായിരിക്കും സമ്മാനങ്ങൾ നൽകുന്നത്.

യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരങ്ങളിൽ ചിത്ര രചനാഭിമുഖ്യമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, രക്ഷാധികാരി സി.എ.ജോസഫ്, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.

ചിത്ര രചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും :-

ഈസ്റ്റ് ആംഗ്ളിയ റീജിയൺ – തോമസ് മാറാട്ടുകുളം – 07828126981,

ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാൻഡ്‌സ് റീജിയൺ –
സെബാസ്റ്റ്യൻ മുത്തുപാറക്കുന്നേൽ –
07828739276,

സൌത്ത് വെസ്റ്റ് റീജിയൺ –
ജിജി വിക്ടർ – 07450465452,

യോർക്ക്ഷയർ ആന്റ് ഹംബർ റീജിയൺ –
സാബു പോൾ മാടശ്ശേരി – 07951232915

നോർത്ത് ഈസ്റ്റ് –
ഷിബു മാത്യു – 07891101854 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

ഈസ്റ്റ് ആംഗ്ളിയ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
Sweyne Park School,
Rayleigh,
Essex. SS6 9BZ.

ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാൻഡ്സ് കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
St.Edmund Campion Catholic School,
Sutton Road,
Erdington,
Birmingham. B23 5XA.

സൌത്ത് വെസ്റ്റ് റീജിയൺ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
The Bicester School,
Queens Avenue,
Bicester.
OX26 2NS.

യോർക്ക്ഷയർ ആന്റ് ഹംബർ റീജിയൺ കലാമേള നടക്കുന്ന വേദിയുടെ വിലാസം :-
Wyke Sixth Form College,
Bricknell Avenue,
Hull. HU5 4NT.

നോർത്ത് ഈസ്റ്റ് റീജിയണൽ കലാമേള നടക്കുന്ന വേദിയുടെ വിലാസം:-
English martyrs church hall
English Martyrs
176 Stamfordham Road
Newcastle upon Tyne
NE5 3JR.

ചിത്ര രചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ആർട്സ് കോ – ഓർഡിനേറ്റർ –
ജിജി വിക്ടർ – 07450465452,
സാംസ്കാരിക സമിതി നാഷണൽ കോ – ഓഡിനേറ്റർ
രക്ഷാധികാരി –
സി.എ.ജോസഫ് – 07846747602,
വൈസ് ചെയർമാൻ –
ജോയി ആഗസ്തി – 07979188391,
ജനറൽ കൺവീനേഴ്സ് –
തോമസ് മാറാട്ടുകുളം – 07828126981
ജയ്സൺ ജോർജ്ജ് – 07841613973.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.