1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2019

സ്വന്തം ലേഖകന്‍: വിദേശകാര്യ സഹമന്ത്രിയായി വി. മുരളീധരന്‍ ചുമതലയേറ്റു. വെള്ളിയാഴ്ച വൈകീട്ടോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.

സുപ്രധാന വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി ഏല്‍പ്പിച്ചുവെന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭാരിച്ച ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിട്ടുള്ളത്. അത് കഠിനാധ്വാനത്തിലൂടെയും ആത്മാര്‍ഥതയോടും നിറവേറ്റും. ഇന്ത്യയുടെ യശസ് ലോകമെമ്പാടും എത്തിക്കാന്‍ പരിശ്രമിക്കും.

വകുപ്പിന്റെ പ്രഥമയോഗം തിങ്കളാഴ്ച രാവിലെ നടക്കും. സുഷമ സ്വരാജ് സ്വീകരിച്ചുവന്ന കരുതലിന്റെ സമീപനം തുടരണമെന്ന നിലപാടാണ് വിദേശകാര്യ മന്ത്രിക്കുള്ളത്. വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരെക്കുറിച്ചു ഒരു കരുതല്‍ സര്‍ക്കാരിനുണ്ടായിരുന്നു. സുഷമയുടെ പ്രവര്‍ത്തനരീതിയുടെ തുടര്‍ച്ചയാവും വിദേശകാര്യമന്ത്രിയില്‍നിന്നും തന്റെ ഭാഗത്തുനിന്നും ഉണ്ടാവുക.

മലയാളികള്‍ ലോകമെമ്പാടും പടര്‍ന്നു കിടക്കുന്ന ഒരു സമൂഹമാണ്. മലയാളികള്‍ക്ക് തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള സാഹചര്യമൊരുക്കാനുള്ള പരിശ്രമം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ലമെന്ററികാര്യ സഹമന്ത്രിസ്ഥാനവും അദ്ദേഹത്തിനുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.