1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2019

ഷാജി മാത്യു: വാർവിക് & ലമിങ്ടൻ മലയാളി അസോസിയേഷൻ (വാൾമ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടൻ കലാരൂപങ്ങൾ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോ യുടെ സാന്നിദ്ധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി. തുടർന്ന് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച വാൾമ പ്രസിഡണ്ട് ശ്രീ. ലൂയിസ് മേനാച്ചേരി സ്വാഗതവും, സെക്രട്ടറി ശ്രീ. ഷാജി മാത്യു നന്ദിയും പറഞ്ഞു.

 ഓണഘോഷത്തിന്റെ സംഘാടക നേതൃത്വത്തിന്റെ ചുമതലയുള്ള ശ്രീ. നിശാന്ത് നന്ദകുമാറിന്റെ ചിട്ടയോടുള്ള പ്രവർത്തനം ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനു വളരെയേറെ സഹായിച്ചു. റിജ്വൽ ജോസഫ്, ജൂഹി ചെത്തിപ്പുഴ, ജോയൽ ജോൺ, ആൻ മരിയ ബിനു, തുടങ്ങിയവരാണ് അവതാരകരായി പരിപാടികളെ നിയന്ത്രിച്ചത്. ഓണാഘോഷത്തിന്റെ സംഘാടക സമിതിഭാരവാഹികളായ രേവതി അഭിഷേക്, റോഷിണി നിശാന്ത്, അനുകുരുവിള ടീമിന്റെ കലാവൈഭവത്തിന്റെയും നേതൃത്വമികവിന്റെയും, അർപ്പണ മനോഭാവത്തിന്റെയും ഏറ്റവും മികച്ച അനുഭവമായിരുന്നു. 
 
തിരുവാതിരകളിയും, റാംപ് വാക്കും, ഓണപ്പാട്ടും, നാൽപതോളം വരുന്ന കലാ പ്രതിഭകളുടെ വ്യത്യസ്ത കലാ രൂപങ്ങളും കൊണ്ട് ഓണാഘോഷം അതിന്റെ  പാരമ്യത്തിലേക്കുയർന്നു. കൊച്ചു മിടുക്കി തെരേസാ റോമി യുടെ ഓണ സന്ദേശം കുട്ടികൾക്ക് ഓണത്തെപ്പറ്റി കൂടുതൽ അറിയുന്നതിനു സാധിച്ചു.  വാൾമാ യുടെ നാല്പ്തോളം വരുന്ന  പ്രതിഭകളുടെ കലാ വിരുന്ന് ഒന്നിനൊന്നു മികച്ചതായിരുന്നു. അതിനു കഠിനാദ്ധ്വാനം ചെയ്ത അനു കുരുവിള, രേവതി, റോഷിനി – ടീം സദസ്സിന്റെ കയ്യടി നേടി. അതു പോലെ പ്രോഗ്രാമിൽ പങ്കെടുത്ത ഒരോ പ്രതിഭകളെയും. ഓണാഘോഷത്തിന്റെ തിലകക്കുറിയായ, കഥകളി കലാരൂപം  ചേർത്തു  വെച്ച  ഓണപൂക്കളത്തിനു നേതൃത്വം നൽകിയതു്  ശ്രീ. നിശാന്ത് നന്ദകുമാർ , ശ്രീ കുരുവിള , ശ്രീ.കൃഷ്ണപ്രസാദ്, സുമേഷ്കൃഷ്ണമൂർത്തി ,രെജീഷ് രാജൻ, പൂക്കളത്തിനു പൂവ് നൽകി സഹായിച്ചത്  ശ്രമതി ഷാജി ജോസ് , ഷീബാ സജീവ് എന്നിവരും ആണ്. 
 
കെവിൻ സജിയുടെ  മാവേലി  മന്നൻ സദസ്സിനെ ഇളക്കിമറിച്ചു, റാഫിൾ ടിക്കറ്റ് വിൽക്കാൻ സ്വയം മുന്നോട്ടു വന്ന കൊച്ചു മിടുക്കൻ ജിയോ ജോൺ,  കുമാരി തൻസു എന്നിവർ പ്രത്യേകം  അനുമോദനം അർഹിക്കുന്നു. പുരുഷ വനിതാ വടംവലി മത്സരങ്ങളെപ്പോലെ തന്നെ കുട്ടികളുടെ വടംവലി മത്സരവും വലിയ ആവേശത്തോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്.
 
 ജേക്കബ് കാറ്ററേഴ്സ് കവെൻട്രി ഒരുക്കിയ വിഭവസമ്യദ്ധമായ ഓണ സദ്യയ്ക്ക് ശേഷം മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.     രാജപുരം സെയിന്റ് പയസ് ടെൻത്  കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ  ഡോ. തോമസ് മാത്യു കീനാൻപറമ്പിൽ   ഓണാഘോഷത്തിന് സഹായിക്കുകയും സഹകരിച്ചവർക്കും സദസ്സിനും  നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനം ആലപിച്ചതോടെ  ഓണാഘോഷത്തിനു സമാപനം കുറിച്ചു. 
 
 വാൾമയുടെ ഓണ സല്ലാപം 2019 വാർവിക് ലമിങ്ങ്ടൻ മലയാളിൾക്കെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പുത്തൻ അനുഭവമായിത്തിർന്നതിൽ സംഘാടകരായ എല്ലാ കമ്മറ്റി അംഗങ്ങൾക്കും അഭിമാനിക്കാം. ശ്രീ.രാജേഷ് തോമസിന്റെ ക്യാമറകണ്ണുകളിൽ വിരിഞ്ഞ ചില സുന്ദര നിമിഷങ്ങൾ ഇവിടെ പകർത്തുന്നു. വാൾമയുടെ ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുവാൻ പരിശ്രമിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.