1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2016

 

ഇന്ഗ്ലാണ്ടിലെ മലയാളികളടക്കമുള്ള കത്തോലിക്കാ വിശ്വാസികളുടെ എറ്റവും പ്രധാന തീര്‍ഥാടന കേന്ദ്രമായ വല്‍ഷിങ്ങ്ഹം പള്ളിക്ക് സംഭാവനയായി ഒരു അജ്ഞാത വ്യക്തി നല്കിയ 4 മില്യണ്‍ പൌണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഒരാഴ്ച മുന്‍പാണ് പള്ളി അധികൃതര്‍ ഇക്കാര്യം ഔദ്യോഗികമായി വെളിവാക്കിയത്.പേര് വെളിപ്പെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് സംഭാവന നല്കിയ ആള്‍ പണം പള്ളിക്ക് നല്കിയത്.അതിനാല്‍ പള്ളി അധികൃതരും വിവരങ്ങള്‍ പുറത്തുവിട്ട മാധ്യമങ്ങളും ഈ വ്യക്തിയെപ്പറ്റിയുള്ള യാതൊരു സൂചനകളും നല്കിയിട്ടില്ല.

ഇക്കഴിഞ്ഞ ക്രിസ്ത്മസ് നാളുകള്‍ക്ക് ശേഷമാണ് പള്ളി പുതുക്കി പണിയുവാന്‍ പണം നല്കിക്കൊണ്ട് ഈ വ്യക്തി മുന്നോട്ടു വന്നത്.പരിശുദ്ധ കന്യകാമറിയത്തിന്റ്‌റെ ഭക്തനായ താന്‍ ഇപ്പോള്‍ ഒരു രോഗത്തിന് കീഴ്‌പ്പെട്ട് ചികിത്സയിലാണെന്നും മാതാവിന്റ്‌റെ ശക്തമേറിയ മാധ്യസ്ഥ്യം നിലനില്ക്കുന്ന വല്‍ഷിങ്ങാമില്‍ അനുദിനം നടക്കുന്ന കുര്‍ബാനകളിലും മറ്റു മധ്യസ്ഥ പ്രാര്‍ഥനകളിലും തനിക്കും കൂടി വേണ്ടി പ്രാര്‍ഥിക്കണം എന്ന് കത്തില്‍ പറയുന്നു.എന്നാല്‍ തന്റ്‌റെ മറ്റു യാതൊരു വിവരങ്ങളും പുറ ത്താരെയും അറിയിക്കരുതെന്നും തികച്ചും സ്വകാര്യനായിരിക്കാനാണ് ഇഷ്ട്ടം എന്നും സംഭാവന നല്കിയ ആള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ഗ്ലാണ്ടിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള വല്‍ഷിങ്ങ്ഹാം ഇക്കഴിഞ്ഞ മാസം യു കെ യിലെ രണ്ടാമത്തെ മൈനര്‍ ബസലിക്കയായി പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരുന്നു.വല്‍ഷിങ്ങ്ഹാം ചാപ്പലിന്റ്‌റെ പുനര്‍നിര്മ്മാനത്തിനായി ഇവിടെയെത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും സംഭാവനയായി ഇതിനോടകം തന്നെ നാല് ലക്ഷം പൌണ്ടിലധികം ലഭിച്ചു കഴിഞ്ഞിരുന്നു.എന്നാല്‍ ഈ പണം മുഴുവന്‍ പുനരുദ്ധാരണ ചിലവുകള്‍ക്ക് തികയാതെ വന്നിരുന്ന അവസ്ഥയിലാണ് അപ്രതീക്ഷിതമായി നാല് മില്യണ്‍ പൌണ്ടുകള്‍ കൂടി ലഭിച്ചത്.

ഇവിടെയെത്തുന്ന തീര്‍ഥാടകരില്‍ ഏറിയ പങ്കും തമിള്‍ വംശജരാണ്.മലയാളികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധന ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്.അതിനാല്‍ തന്നെ മാതാവില്‍ ഏറെ വിശ്വസിക്കുന്ന ലണ്ടനില്‍ നിന്നുള്ള ഏതോ തമിള്‍ വ്യവസായിയാണ് ഈ പണം നല്കിയത് എന്ന് ചില സൂചനകള്‍ ഇപ്പോള്‍ പുറത്തുവരുന്നതായാണ് ഒരുകൂട്ടം ആളുകള്‍ പറയുന്നത്.ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു കെയില്‍ എത്തി മില്യണ്‍ കണക്കിന് സ്വത്തുകള്‍ നേടിയ ഒട്ടനവധി തമിള്‍ വംശജര്‍ വല്ഷിങ്ങാമില്‍ മുടങ്ങാതെ എത്താറുണ്ട്.മാത്രമല്ല സംഭാവനയുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ചില മാധ്യമങ്ങളില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ തമിള്‍ ഭക്തര്‍ നടത്തുന്ന വല്‍ഷിങ്ങ്ഹാം തീര്‍ഥാടനത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നല്കിയിരുന്നത് എന്നതും ഈ സൂചനകള്‍ക്ക് ബലമേകുന്നു.

എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യു കെ യില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഒരു മലയാളി വ്യവസായി വല്‍ഷിങ്ങ്ഹാം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.ദുബായിയിലും സിന്ഗപ്പൂരും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യവസായ ശ്രുംഖലയുടെ ഉടമയായ ഇദ്ധെഹമാവാം ഒരു പക്ഷെ ഈ പണം നല്കിയതെന്നും ഒരു പറ്റം മലയാളികള്‍ വിശ്വസിക്കുന്നു.ഏതായാലും വലിയൊരനുഗ്രഹം പോലെ ലഭിച്ച നാല് മില്യണ്‍ പൌണ്ടുകള്‍ ഉപയോഗിച്ച് അതിവിപുലമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വല്‍ഷിങ്ങ്ഹാം പള്ളി അധികൃതര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.