1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2020

ജയ്സൺ ജോർജ്ജ്: കോവിഡ് എന്ന ആഗോള ദുരന്തത്തെ നേരിടാൻ ലോക ജനത മുഴുവൻ ലോക്ക് ഡൌൺ ആയി സ്വന്തം വീടുകളിൽ അടച്ചു പൂട്ടി കഴിയുന്ന ഈ വിഷമ സന്ധിയിൽ മനുഷ്യ മനസ്സുകൾക്ക് സ്വാന്തനമേകാൻ കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഫേസ്ബുക് ലൈവ് ഇന്ററാക്ടിവ് പ്രോഗ്രാമാണ് “വീ ഷാൽ ഓവർ കം” വീടുകളിൽ നിങ്ങൾ തനിച്ചല്ല ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശം ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് നൽകാൻ ഈ ഫേസ്ബുക് ലൈവ് ക്യാമ്പയിനിലൂടെ സംഘാടകർക്ക്‌ കഴിഞ്ഞിട്ടുണ്ട്.

മലയാളികൾ പ്രത്യേകിച്ച് പ്രവാസി മലയാളികൾക്ക് സ്വാന്തനമേകാൻ ലൈവ് മ്യൂസിക്, ഡാൻസ്, ഡാൻസ് വർക്ക്ഷോപ്‌സ്, ടോക്ക് ഷോ, മിമിക്രി, മെന്റൽ വെൽ ബീയിങ് ടോക്ക് തുടങ്ങിയ നിരവധി പരിപാടികളിലൂടെ യുക്കെക്കകത്തും പുറത്തുമുള്ള അറിയപ്പെടുന്ന നാൽപ്പതിലധികം കലാകാരന്മാരും ആരോഗ്യ പ്രവർത്തകരും ഈ ഫേസ്ബുക് ലൈവിലൂടെ പരിപാടികലവതരിപ്പിച്ചു കഴിഞ്ഞു. കോവിടിന്റെ പാർശ്വ ഫലങ്ങൾ നേരിട്ടും അല്ലാതെയും അനുഭവിക്കുന്ന ലോകം മുഴുവനുമുള്ള മലയാളികളുടെ മാനസീക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് “വീ ഷാൽ ഓവർ കം” എന്ന ഈ പരിപാടിക്ക് തുടക്കം കുറിച്ചത്. പ്രമുഖരായ നിരവധി കലാ പ്രവർത്തകർ ഈ പരിപാടിയിലൂടെ ആളുകളുമായി ദിവസം തോറും സംവേദിച്ചു കൊണ്ടിരിക്കുന്നു. വരും ദിവസങ്ങളിൽ ഫേസ്ബുക് ലൈവിലൂടെ എത്തുന്ന പ്രമുഖ താരങ്ങൾ ഇവരൊക്കെയാണ്

ഗായത്രി ഗോവിന്ദ് :-

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നർത്തകിയും ഒരു നല്ല അഭിനേത്രിയുമായ ഗായത്രി ഗോവിന്ദാണ് “വീ ഷാൽ ഓവർ കം” ലൈവിൽ വ്യാഴാഴ്ച നാലുമണിക്ക് എത്തുന്നത്. വിവിധ കലാ മേഖലകളിൽ തന്റെ വെക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഗായത്രി ഏഷ്യാനെറ്റ് വോഡാഫോൺ തകധിമി കോൺടെസ്റ് വിജയിയാണ്.
പ്രശസ്തമായ സൂര്യ ഫെസ്റ്റിവൽ വേദികളിലും നിരവധി ചാനലുകളിലും മോഹിനിയാട്ടം കുച്ചുപ്പിടി തുടങ്ങിയ നൃത്ത രൂപങ്ങൾ അവതരിപ്പിച്ചുവരുന്ന ഗായത്രി തിരുവനന്തപുരത്ത്‌ “സിൽവർ സ്ട്രീക്” എന്ന ഒരു നൃത്ത പരിശീലന കേന്ദ്രം നടത്തി വരുന്നു. ഗായത്രി ഗോവിന്ദ് ഒരു IT എൻജിനീയറും എന്റർപ്രണറും കൂടെയാണ്.

ആനന്ദ് നീലകണ്ഠൻ :-

അറിയപ്പെടുന്ന ഇന്ത്യൻ നോവലിസ്റ്റും കോളമിസ്റ്റും തിരക്കഥാ കൃത്തും ആനന്ദ് നീലകണ്ഠൻ ഒരു ചാനൽ അവതാരകനും മോട്ടിവേഷണൽ സ്‌പീക്കറും കൂടിയാണ്. അഞ്ച് ഫിക്ഷൻ ബുക്കുകൾ ഇംഗ്ലീഷിലും ഒരെണ്ണം മലയാളത്തിലും അദ്ദേഹം രചിച്ചിട്ടുണ്ട്, രാമായണം അടിസ്ഥാനമാക്കി അദ്ദേഹം എഴുതിയ “ASURA – THE OF THE VANQUISHED ” എന്ന രചന ലോക പ്രശസ്തമാണ് . ആനന്ദ് നീലകണ്ഠന്റെ ടോക്ക് ഷോ “വീ ഷാൽ ഓവർ കം” വ്യാഴാഴ്ച യുകെ സമയം അഞ്ചു മണിക്ക് ഉണ്ടായിരിക്കും.

സച്ചിൻ കുബേ & ശ്വേതാ കുബേ :

വെള്ളിയാഴ്ച “വീ ഷാൽ ഓവർ കം” ലൈവിൽ ബോളി വുഡ് ഹിറ്റുകളുടെ നമ്മുടെ മുന്നിൽ എത്തുന്നത് മാഞ്ചസ്റ്ററിൽ നിന്നുള്ള ബോളിവുഡ് ഗായകരായ സച്ചിൻ കുബേ & ശ്വേതാ കുബേയുമാണ്. സച്ചിൻ കുബേ യുകെയിൽ അറിയപ്പെടുന്ന ഒരു ബോളിവുഡ് DJ യുമാണ്.

സുമി അരവിന്ദ് :

അറിയപ്പെടുന്ന മലയാള ചലച്ചിത്ര പിന്നണി ഗായികയായ സുമി അരവിന്ദാണ് ശനിയാഴ്ച്ച ലൈവിൽ എത്തുന്നത്.നിരവധി സ്റ്റേജ് ഷോകളിലൂടെയും ചാനൽ പരിപാടികളിലൂടെയും പ്രശസ്തയാണ് സുമി അരവിന്ദ്. UAE -ൽ നിന്നുമാണ് സുമി ശനിയാഴ്ച്ച വൈകിട്ട് നാലുമണിക്ക് “വീ ഷാൽ ഓവർ കം” ലൈവിൽ എത്തുന്നത്

ചൈത്ര വീണ ഗണേഷ്:

ലോകം അറിയപ്പെടുന്ന ചൈത്ര വീണാ വിദ്വാനായ ചൈത്ര വീണ ഗണേഷ് ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു യുകെ സമയം മൂന്ന് മണിക്ക് USA യിൽ നിന്നും നമ്മുക്ക് വേണ്ടി ചൈത്ര വീണ യിൽ ഗാനങ്ങൾ അവതരിപ്പുക്കുന്നു.ലോകം മുഴുവൻ ആരാധകരുള്ള തമിഴ് നാട്ടിൽ നിന്നുള്ള ഈ കലാകാരൻ ഒരു ഗിന്നസ് റെക്കോർഡ് ഹോൾഡർ കൂടിയാണ്.

രാജേഷ് ചേർത്തല: ഞായറാഴ്ച്ച നാലുമണിക്ക് മറ്റൊരു തകർപ്പൻ പെർഫോമൻസുമായി പുല്ലാങ്കുഴൽ വിദഗ്ദൻ രാജേഷ് ചേർത്തല “വീ ഷാൽ ഓവർ കം” ൽ എത്തുന്നു. രാജേഷ് ചേർത്തലയുടെ മാസ്മരിക പെർഫോമൻസിനായി നമ്മുക്ക് കാതോർക്കാം.

പ്രദീപ് സോമസുന്ദരം:

“മേരി ആവാസ് സുനോ” എന്ന ടെലി വിഷൻ സംഗീത പരിപാടിയിലൂടെ മലയാളികളുടെ യശസ്സ് വാനോളം എത്തിയ മറ്റൊരു ഗായകനാണ് പ്രദീപ് സോമസുന്ദരം. അടുത്ത വ്യാഴാഴ്ച്ചയാണ് “വീ ഷാൽ ഓവർ കം” ലൈവിൽ പ്രദീപ് സോമസുന്ദരം എത്തുന്നത്.

സന്ദീപ് കുമാർ:

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് യുകെയിലെ അറിയപ്പെടുന്ന ഗായകനായ സന്ദീപ് കുമാർ മ്യൂസിക് ലൈവിൽ എത്തുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരായ നിരവധി കലാ പ്രവർത്തകർ നമ്മുടെ മനസ്സുകൾക്ക് സ്വാന്തനവുമായി തുടർന്നും”വീ ഷാൽ ഓവർ കം” എന്ന പരിപാടിയിലൂടെ നമ്മുടെ മുന്നിൽ എത്തുന്നതാണ് . കലാഭവൻ ലണ്ടൻ ഡയറക്ടർ ജെയ്സൺ ജോർജ് , സംഘാടകരായ ദേവ ലാൽ സഹദേവൻ, ഹരീഷ് പാലാ തുടങ്ങിയവരാണ് ഈ സംരംഭത്തിന്റെ പിന്നണിയിൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.