1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

‘ദുര്‍ബലന്റെ ആയുധമാണ് ഹിംസ ;ശക്തന്റെതാകട്ടെ അഹിംസയും. സ്‌നേഹത്തിലൂടെ മാത്രമേ നമ്മുക്ക് എതിരാളിയുടെ മേല്‍ വിജയം ഉറപ്പിക്കാനാവൂ ‘എന്ന് ലോകത്തെ പഠിപ്പിച്ച ശാന്തി ദൂതന്‍, മഹാത്മാവായ നമ്മുടെ സ്വന്തം ഗാന്ധിജി .

ഗാന്ധിജി, മത മൈത്രിക്കും സദ്ഭാവനൈക്കും ധാര്‍മീകമൂല്യങ്ങള്‍ക്കും സര്‍വഥാ കാലാതിവര്‍ത്തിയായ, സമഗ്ര ജീവിത സ്പര്‍ശിയായ ഒരു പ്രയോഗ ശാസ്ത്രം ലോകത്തിനു സമ്മാനിച്ചു ‘അഹിംസ ‘.അഹിംസ എന്ന ആ മന്ത്ര ചരിടിനാല്‍ ഒരു ജനതയെ മുഴുവന്‍ ചേര്‍ത്ത് കെട്ടി ,സ്വാതന്ത്ര്യ തിന്റ്‌റെ അമൃത് പകര്‍ന്നു നല്‍കി .

‘ഉപവാസം ‘ അദ്ധേഹത്തിന്റെ മറ്റൊരു വജ്രായുധം .ബംഗാളില്‍ മത ഭ്രാന്തെന്മാര്‍ കാടതത്തിന്റെ കെട്ടഴിച്ചു വിട്ടപ്പോള്‍ ഉപവാസത്തിലൂടെ അദേഹം അവരെ കീഴടുക്കി .ഇതറിഞ്ഞാ മൌണ്ട് ബാറ്റെന്‍ പ്രഭു ഇങ്ങനെ എഴുതി ‘എന്റ്‌റെ 55000 പട്ടാളക്കാര്‍ക്ക് കഴിയാതെ പോയത് താങ്കള്‍ ഒറ്റയ്ക്ക് ചെയ്തിരിക്കുന്നു ‘. .അതാണ് മഹാത്മാവ് !.അഗാധമായ മതാത്മകതയില്‍ നിന്നും രൂപം കൊണ്ടതായിരുന്നു അദേഹത്തിന്റെ മത നിരപേക്ഷ.

78 വര്‍ഷത്തെ തന്റെ സ്വന്തം ജീവിതം ഇന്ത്യയുടെ 78 വര്‍ഷത്തെ ചരിത്രമാക്കി മാറ്റിയ ഗാന്ധിജിയെ മാറ്റി നിര്‍ത്തിയാല്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റി ഏറെ യൊന്നും പറയാനില്ല.ഗാന്ധി മാര്‍ഗത്തിലെ സത്യവും അഹിംസയും ധര്‍മ്മ ബോധവും മനുഷ്യന് അപ്രാപ്യ മായ ഒന്നല്ലെന്ന് തെളിയിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു .

‘മജ്ജയും മാംസവും ഉള്ള ഗാന്ധിജി എന്ന മനുഷ്യന്‍ ഒരിക്കല്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ അടുത്ത നൂറ്റാണ്ടിലെ തലമുറ അത്ഭുതപെടാന്‍ പോകുന്നു വന്നു ആല്ബര്ട്ട് എയെന്‍സ്ടീന്‍ പ്രവചിച്ചിരുന്നത്, നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ എത്രയോ സത്യമാണ്. ഇവിടെ ജീവിക്കുന്ന പല കുട്ടികളോടും ഗാന്ധിജിയെ കുറിച്ച് ചോദിച്ചാല്‍ ഒരു പക്ഷെ ഇങ്ങനെ യാവും പറയുക ‘ഹാഫ് നൈകെട് ആയ, റൌണ്ട് ഷേപ്പ് കണ്ണട ഒക്കെ വച്ച കൈയില്‍ ഒരു സ്റ്റിക്ക് പിടിച്ച ഒരു ഓള്‍ഡ് മാന്‍ ‘

ഇന്ന് എനിക്കും നിങ്ങള്‍ക്കും അഭിമാനത്തോടു കൂടി , സ്വാതന്ത്ര്യത്തോട് കൂടി ജീവിക്കാന്‍ വഴിയൊരിക്കിതന്ന ആ മഹാത്മാവിനു അര്‍ഹമായ പ്രാധാന്യം ലഭിക്കണമെങ്കില്‍ വീണ്ടും നമ്മളും, പുതു തലമുറയും ഒന്ന് പോലെ ആ പഴയകാലത്തിന്റെ, സ്വാതന്ത്ര്യ സമര കാല ഘട്ടത്തിന്റെ ഓര്‍മകളിലേക്ക് മടങ്ങി പോകാന്‍ മനസ്സ് കാട്ടണം . മഹാത്മാവ് സ്വന്തം ജീവന്‍ നല്‍കി നമ്മുക്ക് നേടി തന്ന സ്വതന്ത്ര്യതിന്റ്‌റെ,നിസ്വാര്‍തമായ ആ ആത്മ ബലിയുടെ ചരിത്രം നമ്മള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍ക്കാന്‍ എന്നും ബാധ്യസ്ഥരാണ് .

പക്ഷെ ഇന്നാ സ്വാതന്ത്ര്യം ശരിയായ അളവിലും അര്‍ത്ഥത്തിലും’ആധുനീക ഇന്ത്യ ‘ എന്ന് വിളിക്കുന്ന പട്ടിണി പാവങ്ങളുടെ ഇന്ത്യയില്‍ സാധിക്കുന്നുണ്ടോ എന്ന് ചിന്തികേണ്ടിയിരിക്കുന്നു.’വെള്ളക്കാരനെ ‘ പുറത്താക്കി രാഷ്ട്രീയ ‘കൊള്ളക്കാര്‍ ‘രാജ്യം കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നു! ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം കിട്ടിയത്? പുതിയ സ്വാതന്ത്ര്യത്തിന്റെ അലയൊലികള്‍ അറബു നാടുകളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും മുഴങ്ങി കേള്‍ക്കുമ്പോഴും. ഏകാധിപതികള്‍ കടപുഴകി വീഴുമ്പോളും, ജനാധിപത്യതിന്റ്‌റെ ഈറ്റില്ലമായ നമ്മുടെ ഇന്ത്യാ മഹാ രാജ്യത്തില്‍ മുഴങ്ങി കേള്‍ക്കുന്നത് ഒന്ന് മാത്രം അഴിമതി യഥാര്‍ത്ഥ സ്വാതന്ത്ര്യം ഇനിയും എത്രയോ അകലെയാണ്. ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് കാതോര്‍ക്കേണ്ടിയിരിക്കുന്നു. അണ്ണാ ഹസാരെമാര്‍ തീര്‍ത്ത അലയൊലികള്‍ എവിടെയോ കെട്ടടങ്ങിയിരിക്കുന്നു .

പണമില്ലാത്തവനെ പിണത്തിന് തുല്യമായി കാണുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ ഗ്രേറ്റ് ഇന്ത്യ അഴിമതിയുടെ പടുകുഴിയിലേക്ക് നമ്മുടെ രാജ്യത്തെ തള്ളിയിടുന്നവരോട് ഒന്നേ പറയാനുളൂ. ‘ജിയെന്‌ഗെ ഓര്‍ മരെന്‌ഗെ’ എന്ന് ചങ്കൂറ്റത്തോടെ ബ്രിട്ടീഷുകാരന്റെ തീ തുപുന്ന പീരങ്കിക്കു മുന്നില്‍ നെഞ്ചു നിവര്‍ന്നു നിന്ന് ‘ഭാരത് മാതാ കീ ജയ് ‘ എന്ന് വിളിച്ചു കൊണ്ട് മരിച്ചു വീണ ധീര സ്വാതന്ത്ര്യ സേനാനികളുടെ ആത്മാവ് ഒരിക്കലും നിങ്ങളോട് പൊറുകില്ല!

വീണ്ടും മഹാത്മാവിലേക്ക് കടന്നു വരാം.അഹിംസയുടെ കാവല്‍ക്കാരന്‍ ,മത സൌഹാര്‍ദ്ടതിനായി മെലിഞ്ഞുണങ്ങിയ ആ നെഞ്ചിലേക്ക് 3 വെടിയുണ്ടകള്‍ ഏറ്റു വാങ്ങി. എല്ലാ നല്ല പ്രവാചകന്മാരുടെയും ദുര്യോഗം അദ്ദേഹത്തിനും ഉണ്ടായി. ആ ധന്യ സ്മൃതിയുടെ നേര്‍ക്ക് ഇന്നും ചിലര്‍ വെടിയുണ്ടകള്‍ പായിക്കുന്നു. ഈ അടുത്തകാലത്തും ആമഹാ മനുഷ്യന്റെ നാമം അപവാദങ്ങളില്‍ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നു. ചില രാഷ്ട്രീയക്കാര്‍ വോട്ടു പിടിക്കാനുള്ള സൂത്ര വാക്യ മാകി മാറ്റുന്നു ആ പരിശുദ്ധ നാമത്തെ. മറ്റു ചിലര്‍ വില്‍പ്പന ചരക്കാക്കി മാറ്റുന്നു.

ഗാന്ധിജിയെ തള്ളി പറയാത്ത ,അദ്ദേഹത്തിന്റ്‌റെ പതിഞ്ഞ അഹിംസയുടെ മെതിയടി ശബ്ദത്തിനു കാതു കൊടുക്കുന്ന, ഒരു പുത്തെന്‍ ഇന്ത്യയെ നമുക്ക് സ്വപ്നം കാണാനാവുമോ ? അതോ,വീണ്ടുമൊരു ഗാന്ധി ഈ മണ്ണില്‍ പിറക്കുമോ ?

ജയ് ഹിന്ദ് !ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകളോടെ ..

കനെഷ്യസ് അത്തിപ്പോഴിയില്‍. .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.