1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2011

വിസിറ്റ് വിസയിലാണ് നൈജീരിയക്കാരി ബിംബോ അയലബോള ബ്രിട്ടണിലെത്തിയത്. നൈജീരിയയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ലാഗോസില്‍ വെച്ച് പരിശോധിച്ചശേഷമാണ് ബിംബോ ബ്രിട്ടിലേക്ക് പറന്നത്. കൂടുതല്‍ ചികിത്സയും മറ്റ് സൗകര്യങ്ങളുമായിരുന്നു ബ്രിട്ടണിലേക്ക് പറക്കുമ്പോള്‍ ബിംബോ ലക്ഷ്യംവെച്ചിരുന്നത്. താമസിയാതെ തിരിച്ചുപോരാമെന്നും കരുതി.(കരുതിയെന്നു ബിമ്പോ പറയുന്നു ?) എന്നാല്‍ സംഭവിച്ചത് അങ്ങനെയൊന്നുമല്ല. ബ്രിട്ടണില്‍ വന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് നാല് വയറ്റില്‍ നാല് കുട്ടികള്‍ ഉണ്ടെന്ന് മനസിലായത്.

എന്‍എച്ച്എസിന്റെ അടിയന്തിര സ്കാനിംങ്ങിലാണ് താന്‍ നാല് കുട്ടികളുടെ അമ്മയാകാന്‍ പോകുന്ന അപൂര്‍വ്വ വാര്‍ത്ത ബിംബോ കേട്ടത്. താമസിയാതെ തന്നെ നടത്തിയ കണക്കുകൂട്ടലുകളില്‍ 200,000 പൗണ്ട് ബിംബോക്ക് ചിലവ് വരുമെന്ന് കണക്കാക്കുകയും ചെയ്തു. അങ്ങേയറ്റം ഗൗരവമുള്ള ഓപ്പറേഷന്‍ നടത്തി മാത്രമേ നാല് കുട്ടികളെയും പുറത്തെടുക്കാന്‍ സാധിക്കുകയുള്ളെന്നും എന്‍എച്ച്എസ് വ്യക്തമാക്കി. കിഴക്കന്‍ ലണ്ടനിലെ ഹോമര്‍ട്ടണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ബിംബോയ്ക്ക് നാലല്ല, അഞ്ച് കുട്ടികളുണ്ടെന്ന് കണ്ടുപിടിച്ചത്. അതോടെ കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവും നിറഞ്ഞതായി.

എന്നാലും കാര്യങ്ങളെല്ലാം ഭംഗിയായിതന്നെ നടന്നു. ഒറ്റ പ്രസവത്തില്‍ ബിംബോയ്ക്ക് രണ്ട് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമുണ്ടായി. ടെയ്സീല്‍, സമീര്‍, അഖീല, ബിനീഷ്, സാറ എന്നിങ്ങനെ പേരിട്ടിരിക്കുന്ന കുട്ടികളുമായി ഇപ്പോള്‍ നാട്ടിലേക്ക് പോകാനാവില്ലെന്നതാണ് ബിംബോ നേരിടുന്ന പ്രശ്നം. സന്ദര്‍ശവിസയ്ക്കെത്തിയ ബിംബോ ഇപ്പോള്‍ വീസ കാലാവതി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍എച്ച്എസിന് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്.

അതുപോലെതന്നെ സ്വന്തം വീട്ടില്‍ തന്നെ പിന്തുണയ്ക്കാനും സഹായിക്കാനും ആരുമില്ലെന്നും ബിംബോ പറയുന്നു. വീട്ടുകാരോ കൂട്ടുകാരോ സഹായിക്കാന്‍ ഇല്ലാതെ അഞ്ച് കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്നാണ് ബിംബോ ചോദിക്കുന്നത്. ഇവരെല്ലാംവരും യുകെയില്‍ ആയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അവരാരുമില്ലാതെ നാട്ടിലേക്ക് പോയിട്ട് താന്‍ എന്തുചെയ്യാനാണെന്നും ബിംബോ ചോദിക്കുന്നു.

ബിംബോയുടെ ഭര്‍ത്താവ് ഒഹി യുകെയില്‍ എത്തിയിരുന്നുവെങ്കിലും തന്റെ ഭാര്യ അഞ്ച് കുട്ടികളെയാണ് പ്രസവിച്ചത് എന്നറിഞ്ഞപ്പോള്‍ തിരിച്ചുപോകുകയായിരുന്നു. അഞ്ച് കുട്ടികളുടെ ഭാരം ഏറ്റെടുക്കാന്‍ വയ്യ എന്നത് തന്നെയായിരുന്നു കാരണം. ജൂണ്‍ 27ന് അവസാനിച്ച ബിംബോയുടെ വീസ ആറ് മാസംകൂടി നീട്ടിനല്‍കാനാണ് ഇപ്പോള്‍ യുകെയിലെ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ആറുമാസം കഴിഞ്ഞാല്‍ ബിംബോയ്ക്ക് നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരും.എന്നാല്‍ മാനുഷിക മൂല്യങ്ങള്‍ പറഞ്ഞ് ഇവിടെ അഭയാര്‍ത്ഥിയാകാനും ബിംബ ശ്രമിച്ചേക്കും.

ഇതിനൊക്കെ പുറമെ ബിംബോയെ ചികിത്സച്ചതിന്റെ മറ്റുമായി വലിയൊരു ബില്ല് നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി ബില്‍, ഡോക്ടര്‍മാരുടെ ഫീസ്, നേഴ്സ്, മിഡ്‌വൈഫ്സ് തുടങ്ങി ഓരോന്നിനും പ്രത്യേകം പ്രത്യേകം ബില്ലാണ് ബിംബോയ്ക്ക് നല്‍കാന്‍ പോകുന്നത്. പക്ഷെ ഈ പണം അവര്‍ എങ്ങിനെ നല്‍കുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

എന്തായാലും ബിംബോയെക്കുറിച്ചുള്ള വാര്‍ത്ത സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് നാലുഭാഗത്തുനിന്നും അന്വേഷണങ്ങളും മറ്റും ഉയര്‍ന്നിരിക്കുകയാണ്. വലിയൊരുകൂട്ടം ആളുകള്‍ ബിംബോയെ സഹായിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എന്‍എച്ച്എസിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നു. ബിംബോയ്ക്ക് ദയ ലഭിക്കുമെന്നുതന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. അതേസമയം ബ്രിട്ടനിലെ എന്‍ എച്ച് എസ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.