1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2011

ജോണ്‍ മുളയിങ്കല്‍

ഇന്നു പറയുന്നതു നാളെ തിരുത്തിപ്പറയാനും അടുത്തദിവസം അതു നിഷേധിയ്ക്കാനും പോകുന്ന രാഷ്ട്രീയ കോമരങ്ങള്‍… ഒന്നും ചെയ്യില്ല… പൊട്ടിപ്പൊളിഞ്ഞ റോഡ് കാണാതെ കട്ടപ്പുറത്തിരിക്കുന്ന ബസ്സ്… കണ്ടിട്ടും കാണാതെ മുകളിലൂടെ പറന്നുനടക്കുന്നവര്‍ക്കു ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇനി ആരെങ്കിലും അല്പം നല്ല കാര്യം ചെയ്യാം എന്നു തീരുമാനിച്ചു ഇറങ്ങിപ്പുറപ്പെട്ടാല്‍ അപ്പോഴെ തുടങ്ങും. മറുപക്ഷത്തിന് ഹാലിളക്കം. ഹേ ഞങ്ങള്‍ ഒന്നു ചോദിക്കട്ടെ എന്തേ നിങ്ങള്‍ ഇങ്ങനെ ആയി. എത്ര വലിയവന്‍ ആയാലും ശ്വാസം അങ്ങു നിലച്ചു കഴിഞ്ഞാല്‍ ആറടിമണ്ണുമാത്രമെ കിട്ടൂ. ഇനി നീളം കുടുതലുള്ളവന് 7 അടി കിട്ടുമായിരിക്കും. നിങ്ങള്‍ സ്വരുക്കൂട്ടിയ, തട്ടിപ്പറിച്ച കൈയിട്ടുവരായ, ശരിയല്ലാത്ത രീതിയില്‍ സമ്പാദിച്ച സ്വത്തിന്റെ കൂട്ടത്തില്‍ സമ്പാദിച്ച ശാപങ്ങള്‍ നിങ്ങള്‍ കൂടെ കൊണ്ടുപോകുമോ. അതേ സമ്പാദ്യം കൈമാറിയ മക്കള്‍ക്കും ബന്ധുക്കള്‍ക്കും അതുകൂടി കൊടുത്തിട്ടുപോകുമോ.

ഇംഗ്ലണ്ടിലെ രാഷ്ട്രീയ ചരിത്രത്തിലേക്കു കണ്ണോടിച്ചാല്‍ ഇവിടേയും അഴിമതിയുടെ നിഴലുകള്‍ കാണാം. എന്നാല്‍ രാഷ്ട്ര സേവനമാണു അവരുടെ മുഖ്യ അജണ്ട എത്ര മുന്‍വിക്ഷണത്തിലൂടെയാണ് അവര്‍ ഓരോന്നും ചെയ്തുവച്ചിരിക്കുന്നത്. റോഡുകള്‍ പാലങ്ങള്‍ വൈദ്യുതി മറ്റു ഗതാഗതി മാര്‍ഗങ്ങള്‍ എന്ത് ദീര്‍ഘ വീക്ഷണത്തോടുകൂടി ചെയ്തുവച്ചിരിക്കുന്ന രാഷ്ട്രീയം ഇവിടുത്തുകാര്‍ക്കു മറ്റേതൊരു ജോലി പോലെയും അവരുടെ തൊഴിലില്ലായ്മയാണ് അവര്‍ കാണുന്നത്. അതിനുള്ള ശമ്പളവും പറ്റുന്നു. ഇനി അഴിമതിക്കാര്‍ അനര്‍ഹമായി സമ്പാദിക്കാന്‍ ത്വരയുള്ളവര്‍ എവിടെയുമുണ്ടല്ലോ അവര്‍ ഇവിടെയുമുണ്ട്.

എന്നാല്‍ അവരെ കൈയ്യോടെ പിടികൂടി ശിക്ഷയും കൊടുക്കുന്നില്ലെ. എത്രയൊപേരെ ശിക്ഷിച്ചു ജയില്‍ ശിക്ഷ വിധിച്ചതായി നാം ഇവിടുത്തെ പത്രങ്ങളില്‍ വായിക്കുന്നു. അതും കാലവിളമ്പം കൂടാതെ. നമ്മുടെ നാട്ടിലെ സ്ഥിതിയോ? ഇന്ത്യയിലെ രാഷ്ട്രീയ രീതി മാറേണ്ട കാലം കഴിഞ്ഞു തെറ്റു താമസവിനാ ശിക്ഷ നടപ്പാക്കിയേ മതിയാകൂ. രാഷ്ട്രത്തിന്റെ സ്വത്തു അപഹരിക്കുന്നവന്റെ കിടപ്പാടം കൂടി തിരികെ എടുത്തു അവരെ ജയിലില്‍ അടക്കണമെന്നാണു എന്റെ പക്ഷം.

രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനു മുന്‍പും ഇപ്പോഴുമുള്ള സ്വത്തുക്കള്‍ തുലനം ചെയ്തുശിക്ഷ നടപ്പാക്കണം ( ഇവിടെ ചെയ്യുന്നതുപോലെ അനധകൃതമായി സമ്പാദിക്കുന്ന സ്വത്തുകണ്ടെത്താനുള്ള വഴിയിലൂടെ) നമ്മുടെ രാജ്യത്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അഴിമതിക്കാരാകുന്നതെന്നുകൊണ്ട് ന്നെുള്ള എന്നുള്ള വിഷയത്തില്‍ ഒരു പഠനം നടത്തണം പത്രങ്ങളിലൂടെ അതുപ്രസിദ്ധീകരിച്ചു ജനങ്ങളുടെ അഭിപ്രായങ്ങളും ശേഖരിച്ചു രാഷ്ട്രീയക്കാരില്‍ എത്തിച്ചു എന്തെങ്കിലും മാറ്റം അവരില്‍ ഉണ്ടാക്കാമോ എന്ന് നമുക്കു ഒന്നു ശ്രമിച്ചാലോ.

മനുഷ്യന്‍ ജോലിചെയ്യുന്ന മേഖലകളിലെല്ലാം പെന്‍ഷ്യന്‍ പ്രായം എന്നൊന്നുണ്ട്. നമ്മുടെ രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കു എന്ത്‌കൊണ്ടു അതില്ല. പ്രായമാകുമ്പോറും തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറഞ്ഞുകൊണ്ടുവരുന്നതായിക്കാണും. എഴുന്നേറ്റു നടക്കാന്‍ വയ്യാത്തവരും ഒപ്പിട്ടാല്‍ കൈവിറയ്ക്കുന്നവരും ഒന്നുമാറി നിന്നാല്‍ എത്രയോ കഴിവും പ്രാപ്തിയുമുള്ള ചെറുപ്പക്കാരുടെ നിരമുമ്പോട്ടുകടന്നുവരും. പുതിയ ഐഡിയകളിലൂടെ നാടിന്റെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിയ്ക്കാന്‍ അവര്‍ക്കു എന്ത് കൊണ്ടു അവസരം കൊടുക്കുന്നില്ല കിട്ടുന്നില്ല. പ്രായമായവരെ എല്ലാ. മാറ്റി നിര്‍ത്തണമെന്നല്ല അവരുടെ നീണ്ട വര്‍ഷത്തെ പ്രവര്‍ത്തന പരചയം വച്ചു ഉപദേശങ്ങള്‍, നിര്‍ദേശങ്ങള്‍, അവരും കൊടുക്കട്ടെ.

ഇവിടെ അതല്ലേ നടക്കുന്നത്. ഇംഗ്ലണ്ടിലെ ഭരണതലപ്പത്തുള്ളവര്‍ അതുപ്രതിപക്ഷമായാലും, ഭരണകക്ഷിയായാലും ചെറുപ്പക്കാരുടെ നിരയല്ലേ. ചുക്കാന്‍ പിടിക്കുന്നത് പ്രായമായവരെ മാറ്റി നിര്‍ത്തുന്നുമില്ല. നമ്മുടെ നാട്ടില്‍ തീര്‍ച്ചയായും ഭരിക്കുവാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രായ പരിധി ഏര്‍പ്പെടുത്തണം. അപ്പന്റെയോ അമ്മയുടേയോ പാരമ്പര്യം പറഞ്ഞു രാഷ്ട്രീയത്തില്‍ എടുത്തുചാടി സ്ഥാനം പിടിച്ചുപറ്റുന്നവരെ മാറ്റി നിര്‍ത്തമം. കഴിവുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രവര്‍ത്തിച്ചുകാണിച്ചാല്‍ മാത്രമേ അവരെ ഭരണ സാരഥ്യം എല്‍പ്പിക്കാന്‍ പാടുള്ള അനിവാര്യമായ മാറ്റങ്ങള്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നാല്‍ നമ്മുടെ നാടു രക്ഷപ്പെടും.

മന്ത്രിയായി മരിക്കാന്‍ ആഗ്രഹിക്കുന്ന കേരള രാഷ്ട്രീയക്കാര്‍ അറിയാന്‍…ആദ്യ ഭാഗം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.