യുകെയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ശ്രുതി 7-മത് വാര്‍ഷികം ആഘോഷിക്കുന്നു. പ്രമുഖ കവി ഒഎന്‍വിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഏപ്രില്‍ 30 ശനിയാഴ്ച ഡറാമിലെ ഗാല തീയറ്ററിലാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്.
കവിയെ ആദരിക്കുന്ന ചടങ്ങിലേക്ക് എല്ലാ മലയാളികളേയും ക്ഷണിക്കുന്നതായി ശ്രുതി ഭാരവാഹികള്‍ അറിയിച്ചു. ‘കലാപ്രേമി’ യുമായി ചേര്‍ന്നാണ് ശ്രുതി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒ.എന്‍.വിയുടെ പൗത്രികൂടിയായ പ്രശസ്ത പിണിഗായിക അപര്‍ണാ രാജീവിന്റെ നേതൃത്വത്തിന്റെ യുകെയിലെ പ്രമുഖ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് ഒഎന്‍വിയുടെ രചനകള്‍ കോര്‍ത്തിണക്കി സംഗീതപരിപാടി അവതരിപ്പിക്കും.
ഒഎന്‍വിയുടെ രചനകളും കാവ്യജീവിതവും ഉള്‍പ്പെടുത്തിയുള്ള നാടകം , കേരളീയ നൃത്തങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഒഎന്‍വിയുടെ പുത്രിയും പ്രശസ്ത നര്‍ത്തകിയുമായ ഡോ. മായാകുറുപ്പ് , ഭര്‍ത്താവ് ഡോ. ജയകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട കലാകാരന്‍മാരായ ഒരുസംഘമാണ് ശ്രുതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കലാപരിപാടികള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് 3.00ന് പരിപാടികള്‍ ആരംഭിക്കും. മുതിര്‍ന്നവര്‍ക്ക് 28 പൗണ്ടും 5 മുതല്‍ 15 വസസ്സുവരെയുള്ള കുട്ടികള്‍ക്ക് 15 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്. ഗാല തീയറ്ററിന്റെ ബോക്‌സ് ഓഫീസില്‍ നിന്ന് ടിക്കറ്റ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0191 332 4041
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല