ഭൂതത്തെപ്പേടിച്ച് പുനെയില്‍ ഒരു സ്‌കൂള്‍ ഒരാഴ്ചത്തേയ്ക്ക് അടച്ചിട്ടു. കോണ്ടുവയിലെ ലേഡി ഫാലിമ ഉര്‍ദു പ്രൈമറി സ്‌കൂളിലാണ് ഭൂതപ്പേടികാരണം അടച്ചിട്ടിരിക്കുന്നത്.
മാര്‍ച്ച് 7 തിങ്കളാഴ്ചയാണ് വിചിത്രമായ സംഭവം സ്‌കൂളില്‍ നടന്നത്. അഞ്ചാം ക്ലാസിലെ ഉര്‍ദു അധ്യാപിക ക്ലാസിലെ ഒറു കുട്ടിയോട് താന്‍ ബോര്‍ഡില്‍ എഴുതിയ കാര്യങ്ങള്‍ വായിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബോര്‍ഡില്‍ ഒ്ന്നും കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ കുട്ടി മുട്ടയുടെ ആകൃതിയിലുള്ള ഒരു ഭൂതം ബോര്‍ഡില്‍ നിന്നും ഇറങ്ങിവരുന്നുണ്ടെന്ന് ഉറക്കെ വിളിച്ച പറഞ്ഞ് ക്ലാസില്‍ നിന്നും ഇറങ്ങിയോടി.
ഇതുകേട്ട് ക്ലാസിലെ മറ്റു കുട്ടികളും പേടിച്ച് നിലവിളിച്ച് പുറത്തേക്ക് ഓടി. വിവരം പരന്നതോടെ സ്‌കൂളിലെ കുട്ടികള്‍ മുഴുവന്‍ രക്ഷപ്പെടാനായി പുറത്തിറങ്ങി. സംഭവം നടന്നതിന്റെ അടുത്തദിവസം പേടികാരണം കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് മാര്‍ച്ച് 14 വരെ സ്‌കൂള്‍ അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
സ്‌കൂളിന്റെ പ്രതിച്ഛായ മോശമാക്കുന്നതിന് ആരോ കരുതിക്കൂട്ടി വിദ്യാര്‍ഥിയെക്കൊണ്ട് ഈ രീതിയില്‍ കളിപ്പിക്കുകയായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതര്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
ഇപ്പോള്‍ സ്‌കൂളിലെ ഓരോ കുട്ടികളുടെയും വീട്ടില്‍ പോയി കുട്ടികളെയും രക്ഷിതാക്കളെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി അവരെ സ്‌കൂളിലേയ്ക്ക് തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധ്യാപകരും മറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല