ജിജി വരിക്കാശ്ശേരി
ഈ വര്‍ഷത്തെ മോനിപ്പള്ളി സംഗമം ജൂണ്‍ 4ന്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മിറ്റിക്കുവേണ്ടി സിജു കുറുപ്പുത്തറ അറിയിച്ചു. റഷ്‌ക്ലിഫ് ലെഷൂരി സെന്ററില്‍ നടക്കുന്ന സംഗമം രാവിലെ 10മണിയോടെ ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രസിഡന്റ് ജോസഫ് ഉലവുങ്കല്‍ നിലവിളക്കുകൊളുത്തി സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികളുടെ കാലപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറും. തുടര്‍ന്ന് വടം വലി മത്സരവും, ബെസ്റ്റ് കപ്പിളിനെ തിരഞ്ഞെടുക്കുന്ന മത്സരങ്ങളും ഉണ്ടാകും. യു.കെ യിലുള്ള മോനിപ്പള്ളി പ്രവാസികളെ ഏതെങ്കിലും സാഹചര്യത്താല്‍ സംഘാടകര്‍ക്ക് ബന്ധപ്പെടുവാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഇതൊരറിപ്പായി സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുന്നു.
വേദി: റൗഷ്‌ക്ലിഫ് ലെഷര്‍ സെന്റര്‍
ബൗണ്ടറി റോഡ്, NG2 7BY
നോട്ടിംങ്ഹാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല