1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2015

രോഗികളെ അമിതമായി അളവില്‍ മരുന്നു കുത്തിവച്ച് പുനര്‍ജനിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ജര്‍മ്മന്‍ നഴ്‌സിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. ഓള്‍ഡന്‍ബര്‍ഗ് പ്രാദേശിക കോടതിയാണ് 38 കാരനായ നഴ്‌സിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

രണ്ടു കൊലപാതകങ്ങള്‍, രണ്ട് കൊലപാതക ശ്രമങ്ങള്‍, ശാരീരിക ക്ഷതമേല്‍പ്പിക്കല്‍ എന്നിവയാണ് പ്രതിയുടെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍. ഡെല്‍മന്‍ഹോസ്റ്റിലെ ഒരു പ്രാദേശിക ക്ലിനിക്കിലാണ് അറസ്റ്റിലായ നഴ്‌സ് ജോലി ചെയ്തിരുന്നത്.

സ്വകാര്യതയെ സംബന്ധിച്ചുള്ള ജര്‍മ്മന്‍ നിയമം കാരണം പ്രതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതി ഹൃദ്രോഗ ചികിത്സക്കുള്ള മരുന്നുകള്‍ കൂടിയ അളവില്‍ തന്റെ രോഗികളില്‍ കുത്തിവക്കുകയായിരുന്നു എന്ന് കോടതി പറഞ്ഞു.

എന്നാല്‍ താന്‍ മരണത്തിലേക്ക് അടുത്തു കൊണ്ടിരുന്ന രോഗികളെ പുനരുജ്ജീവിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നാണ് നഴ്‌സിന്റെ നിലപാട്. താന്‍ മനപൂര്‍വം രോഗികളില്‍ മരുന്നു കുത്തിവക്കുകയായിരുന്നു എന്ന് പ്രതി കോടതി മുമ്പാകെ സമ്മതിച്ചു. അവര്‍ പുനര്‍ജനിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അനുഭവിക്കാന്‍ വേണ്ടിയാണ് താന്‍ അത് ചെയ്തതെന്നും അയാള്‍ വെളിപ്പെടുത്തി.

നേരത്തെ 2008 ല്‍ കൊലപാതക ശ്രമത്തിന് ഏഴര വര്‍ഷം തടവു ശിക്ഷ അനുഭവിച്ചയാളാണ് പ്രതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.