കുട്ടിക്കുരങ്ങിന് ഷാര്‍ലെറ്റ് എന്ന് പേരിട്ട മൃഗശാല അധികൃതര്‍ കുഴപ്പത്തിലായി. ജപ്പാനിലെ ടാക്കാസാക്കിയാമാ നാച്യുറല്‍ സുവോളജിക്കല്‍ ഗാര്‍ഡനില്‍ ജനിച്ച കുരങ്ങിനാണ് ബ്രിട്ടനിലെ ഇളമുറക്കാരിയുടെ പേര് നല്‍കിയത്. ഷാര്‍ലെറ്റ് എന്ന പേര് കുരങ്ങിന് നല്‍കിയതിനെതിരെ നിരവധി ഇമെയിലുകളും ഫോണ്‍ കോളുകളുമാണ് മൃഗശാലാ അധികൃതര്‍ക്ക് വന്നത്. ഇതേത്തുടര്‍ന്ന് മൃഗശാലാ അധികൃതര്‍ മാപ്പ് പറയേണ്ടി വന്നു.
പൊതുവായി നടത്തിയ വോട്ടിംഗിലൂടെയാണ് മൃഗശാലയിലെത്തിയ പുതിയ അതിഥിക്ക് അതികൃതര്‍ പേര് കണ്ടെത്തിയത്. 853 വോട്ടില്‍ 59 പേര്‍ക്കും ഷാര്‍ലെറ്റ് എന്ന പേരിനോടായിരുന്നു താല്പര്യം. തുടര്‍ന്ന് പെണ്കുരങ്ങിന് ഷാര്‍ലെറ്റ് എന്ന പേര് നല്കാന് മൃഗശാലാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
കുരങ്ങിന് രാജകുമാരിയുടെ പേര് നല്‍കിയത് ബ്രിട്ടീഷ് രാജവംശത്തോടുള്ള അനാദരവ് സൂചിപ്പിക്കുന്നതായി മൃഗശാലയുടെ നടപടിയെ എതിര്‍ത്തവരില്‍ പലരും പറയുന്നു. ജപ്പാന് രാജകുമാരിയുടെ പേരാണ് കുരങ്ങിന് നല്കിയതെങ്കില് ജപ്പാനിലെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചവരും കൂട്ടത്തിലുണ്ടെന്ന് മൃഗശാലയുടെ ചുമതലയുള്ള അകിര അസാനോ ചോദിച്ചു. രാജകുമാരിയുടെ പേര് കുരങ്ങിന് നല്‍കിയത് സംബന്ധിച്ച് ബ്രിട്ടനില്‍ നിന്നും പരാതികള്‍ ഒന്നും ലഭിച്ചില്ലെന്നും അസാനോ പറഞ്ഞു.
മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തങ്ങള്‍ മാനിക്കുന്നതായി അധികൃതര്‍ കുറിച്ചു. ടോക്യോയിലെ ബ്രിട്ടീഷ് എംബസി വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല