ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ ചരിത്രത്താളുകളില്‍ ഇനി മിഹെയ്‌രി ബ്ലാക്ക് എന്ന 20കാരിയുടെ പേരുമുണ്ടാകും. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചിരിക്കുകയാണ് 20കാരിയായ ഈ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയും പ്രായം കുറഞ്ഞ ഒരു ജനപ്രതിനിധി ഉണ്ടായിട്ടില്ല. സ്‌കോട്ടിഷ് നാഷ്ണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിനിന്ന് മത്സരിച്ചാണ് മിഹെയ്‌രി പാര്‍ലമെന്റില്‍ എത്തിയിരിക്കുന്നത.്
പെയ്‌സ് ലി ആന്‍ഡ് റെന്‍ഫ്രെഷെയര്‍ സൗത്ത് മണ്ഡലത്തില്‍നിന്ന് 6000ത്തിന് അടുത്ത് വോട്ടുകള്‍ക്കാണ് മിഹെയ്‌രി ബഌക്ക് വിജയിച്ചത്. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ഡെഗ്‌ളസ് അലക്‌സാണ്ടറെയാണ് ഈ പെണ്‍കുട്ടി പരാജയപ്പെടുത്തിയത്. ലേബറിന്റെ മുതിര്‍ന്ന നേതാവും വിദേശ നയവക്താവുമാണ് 47കാരനായ ഡെഗഌ്.
ക്രിസ്റ്റഫര്‍ മങ്കാണ് മിഹെയ്‌രി മുമ്പ് ബ്രിട്ടീഷ് പാര്‍ലമെന്റിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി. 1667ല്‍ 13ാം വയസിലായിരുന്നു ക്രിസ്റ്റഫറിന്റെ പാര്‍ലമെന്റ് അരങ്ങേറ്റം. 348 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.
തെരഞ്ഞെടുപ്പില്‍ 5,684 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മിഹെയ്‌രി ബ്‌ളാക്കിന്റെ വിജയം. പോള്‍ ചെയ്തതില്‍ 23,548 (50.9%)ഉം ഡഗ്‌ളസ് 17,864 (38.6%)ഉം വോട്ടുകള്‍ നേടി.
Thank you to everyone who has voted SNP so far lets get out there in the last few hours and #VoteSNP
— Mhairi Black (@mhairi1921) May 7, 2015
തന്റെ വിജയത്തില്‍ പങ്കാളികളായ എല്ലാ വോട്ടര്‍മാര്‍ക്കും മിഹെയ്‌രി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ഗ്‌ളാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്‌സ് പഠനം പൂര്‍ത്തിയാക്കിയ ഹെയ്‌രിക്ക് അവസാന വര്‍ഷ പരീക്ഷ മാത്രമെ ഇനി നടക്കാനുള്ളു. അപ്രതീക്ഷിത വിജയമാണ് സ്‌കോട്ടിഷ് നാഷ്ണല്‍ പാര്‍ട്ടി ഇന്ന് നേടിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ അട്ടിമറിക്കുന്ന വിജയമായിരുന്നു ഇത്.
ന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല