വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍നിന്ന് മലക്കം മറിഞ്ഞ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്തത് മറന്നു കൊണ്ട് നേര്‍ വിപരീതമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്മാര്‍ നാട്ടിലെത്തുമ്പോള്‍ സൗജന്യ ചികിത്സ നല്‍കുമെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുന്‍പ് ഡേവിഡ് കാമറൂണും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പറഞ്ഞിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇത് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
വിദേശത്ത് താമസിക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ഇല്ലെന്ന് മാത്രമല്ല അവര്‍ താമസിക്കുന്ന രാജ്യം യൂറോപ്പിന് പുറത്താണെങ്കില്‍ 50 ശതമാനം സര്‍ചാര്‍ജ് കൂടി നല്‍കണം. ഇനി യൂറോപ്പില്‍ ഉള്ളവരാണെങ്കില്‍ ജീവിക്കുന്ന രാജ്യത്തിലെ യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് കാണിക്കണം. എന്നാല്‍ മാത്രമെ സൗജന്യ ചികിത്സ ലഭിക്കുകയുള്ളു.
യുഎസിലും മറ്റും താമസമാക്കിയ വാര്‍ദ്ധക്യം ബാധിച്ച ബ്രിട്ടീഷ് പൗരന്മാര്‍ നാട്ടിലെത്തുമ്പോള്‍ ഇനി സൗജന്യമായി ചികിത്സ ലഭിക്കില്ല. ഹെല്‍ത്ത് ടൂറിസത്തിന്റെ മറവില്‍ യുകെയിലെത്തുന്ന വിദേശികള്‍ യുകെ പൗരന്മാര്‍ക്കു ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്ന കുറ്റാരോപണത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ പരിഷ്‌ക്കാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല