യൂറോപ്യന്‍ യൂണിയന്‍ അംഗത്വം വേണ്ടെന്ന് വെയ്ക്കുന്നത് വഴി രാജ്യത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടമെന്താമെന്ന് അവരെ അറിയിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോളിഷ് മന്ത്രി ഡേവിഡ് കാമറൂണിനോട് ആവശ്യപ്പെട്ടു. ദ് ഒബ്‌സെര്‍വറിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി റാഫല്‍ ട്രസസ്‌കോവസ്‌കി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. രാഷ്ട്രീയ നേതാക്കള്‍ യുകെയിലെ ജനങ്ങളോട് സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍ വരാന്‍ പോകുന്ന ഭവിഷ്യത്തുകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിയാതെ ഹിതപരിശോധനയില്‍ എല്ലാവരും ഇയു അംഗത്വം വേണ്ടെന്ന് വോട്ടു ചെയ്യുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് റാഫല്‍ ട്രസസ്‌കോവസ്‌കി ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിച്ച് പോയാല്‍ ബ്രിട്ടണ് ആഗോള തലത്തില്‍ പോലും പ്രധാന്യം നഷ്ടപ്പെട്ട് പോകുമെന്ന് പോളിഷ് മന്ത്രി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം ഡേവിഡ് കാമറൂണ്‍ റാഫല്‍ ട്രസസ്‌കോവസ്‌കിയെ കാണാന്‍ എത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ആദ്യത്തെ നാല് വര്‍ഷത്തേക്കെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പോളണ്ട് അംഗീകരിച്ചില്ല. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും കാമറൂണിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും റാഫല്‍ ഇന്ന് വീണ്ടും വ്യക്തമാക്കി.
ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുമ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ഇത്രയും കാലമുണ്ടായിരുന്ന സഞ്ചാര സ്വാതന്ത്ര്യം യൂറോപ്യന്‍ രാജ്യങ്ങളില്‍ വീടുകള്‍ വാങ്ങിക്കാനും ജോലികള്‍ തരപ്പെടുത്താനുമുണ്ടായിരുന്ന അവസരങ്ങള്‍ ഇതെല്ലാം നഷ്ടപ്പെടുമെന്നും റാഫല്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല