നാലാമത് കുറവിലങ്ങാട് സംഗമം സ്റ്റഫ്ഫോര്ഡില് ജൂലൈ 16ന് സമാപിച്ചു. പ്രതികൂല കാലാവസ്ഥയെ തരണം ചെയ്തു യു.കെ യുടെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങള്‍ സ്റ്റഫ്ഫോര്ഡില് ഒത്തുചേരുന്നു. ജന്മനാടിന്റെ സൗഹൃദം പങ്കുവെച്ചു. രാവിലെ പത്തിന് ആരംഭിച്ച പരിപാടികള്‍ നാലുമണിക്ക് സമാപിച്ചു.
സെബാസ്റ്റ്യന്‍ സാറിന്റെ നേതൃത്വത്തില്‍ സംഗത്തിന് തുടക്കമായി. ജോസഫ് ജൂരക്കാപ്രയില് വിശിഷ്ട അതിഥിയായി. കൊച്ചുകുട്ടികളുടെ നൃത്തവും, പാട്ടുകളും സംഗമത്തിന് മിഴിവേകി. മിട്ടായി പെറുക്ക്, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി തുടങ്ങിയ കലാപരിപാടികളില്‍ എല്ലാവരും പങ്കുചേര്‍ന്നു.
കോട്ടയം ജോയ് അവതരിപ്പിച്ച ഗാനമേളയും, ചെഫ് വിജയ് ഒരുക്കിയ ഭക്ഷണവും സംഗമത്തിന് മാറ്റ് കൂടി. ഈ വര്‍ഷം ഓസ്ത്രേലിയയിലേക്ക് കുടിയേറുന്ന ജോഷി ചാക്കോയ്ക്ക് യാത്രയയപ്പു സംഗമവേദിയില്‍ നല്കി. പരിപാടിയുടെ സ്പോണ്‍സര്‍മാരായ ട്രാവല്‍ വിഷനും, ആള് ഇന്‍ വണ്‍ ഇവന്റ് മാനേജ്മെന്റ് ടീമീനും, ടോം ടോട്രവേസിനും പ്രത്യേകം നന്ദി സംഘാടകര്‍ അറിയിച്ചു.
അടുത്ത വര്‍ഷത്തെ കുറവിലങ്ങാട് സംഗമം മാഞ്ചസ്റ്ററില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. സംഘാടകര്‍ ആയ സജി ചൂരക്കാപ്രയില്, ജോബി കളപ്പുര, സുനില്‍ ഉണ്ണി, ബിനു ജോസഫ്, എന്നിവരെ ചുമതലപ്പെടുത്തി. ഇനി മാഞ്ചസ്റ്ററിര്‍ വെച്ച് ഒത്തുകൂടും എന്ന തീരുമാനത്തോടെ നാലാമത് സംഗമത്തിന് തിരശീല വീണു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല