ചിലര്‍ക്ക് ചില റോള്‍ മോഡല്‍സ് ഉണ്ടാകും, അവരെ പോലെയാകാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യും ഇതുപോലെ മധ്യപ്രായക്കാരായ അമ്മമാരുടെ റോള്‍ മോഡല്‍സ് അവരുടെ പെണ്മക്കള് തന്നെയാണെന്നുള്ള പഠന റിപ്പോര്‍ട്ട് ഇതാ പുറത്തു വന്നിരിക്കുന്നു. അമ്മമാര്‍ തങ്ങളുടെ കൌമാരക്കാരികളായ പെണ്മക്കളെ പോലെ വസ്ത്രം ധരിക്കുകയും അവര്‍ ഉപയോഗിക്കുന്ന മേക്അപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും എന്തിനേറെ ഹെയര്‍ സ്റ്റൈല്‍ വരെ അവരുടേത് പോലെയാക്കാനാണ് ശ്രമിക്കുന്നതത്രേ!
ഉദാഹരണമായ് 56 കാരി കരോള്‍ മിടില്ട്ടന്റെ കാര്യം തന്നെ നോക്കൂ, അവര്‍ തന്റെ പെണ്മക്കളായ കേറ്റ് മിടില്ട്ടന്റെയും പിപ്പ മിടില്ട്ടന്റെയും പോലെ ഷോര്‍ട്ട് സ്കേര്‍ട്ടും ഹീലുള്ള ചെരുപ്പുമാണ് ഉപയോഗിക്കുന്നത്. പക്ഷെ പഠനത്തില്‍ തെളിഞ്ഞത് കൌമാരക്കാരികളായ പെണ്മക്കള് ആരും തന്നെ തങ്ങളുടെ അമ്മമാരെ അനുകരിക്കാന്‍ ശ്രമിക്കാറില്ല എന്നാണ്.
ജേണല്‍ ഫോര്‍ കണ്‍സ്യൂമര്‍ ബീഹെവിയറിനു വേണ്ടി ഈ പഠനം നയിച്ച പ്രൊ. ഡോ: അയല്ല രുപിയോ ഈ പ്രവണതയെ റിവേഴ്സ് സോഷലൈസേഷന്‍ എന്നാണ് വിശേഷിപ്പിച്ചത്. മൊത്തം 343 അമ്മമാരെയും അവരുടെ കൊമാരക്കാരികളായ പെണ്‍മക്കളെയുമാണ് പഠനത്തിനു വിധേയരാക്കിയത്, ഇതില്‍ നിന്നും വ്യക്തമായത് ചെറു പ്രായത്തില്‍ മക്കള്‍ രക്ഷിതാക്കളെ അനുകരിക്കാന്‍ ശ്രമിക്കുമെങ്കിലും കൌമാരത്തില്‍ എത്തുന്നതോടെ അമ്മമാരാണ് മക്കളെ അനുകരിക്കാന്‍ ശ്രമിക്കുന്നത് എന്നാണ്.
റിപ്പോര്‍ട്ടില്‍ പറയുന്നു ”കൌമാരക്കാരികളായ മക്കള്‍ അവരുടെ അമ്മമാരെ വലിയ തോതില്‍ സ്വാധീനികകുന്നുണ്ട് , മക്കളുടെ വസ്ത്രങ്ങളെ, മേക്കപ്പിനെ പോലുള്ള വസ്തുക്കള്‍ തന്നെയാണ് അവരും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. മക്കളെ എല്ലാ തരത്തിലും അനുകരിക്കാനാണ് അമ്മമാര്‍ ശ്രമിക്കുന്നുത്”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല