1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2011


കഴിഞ്ഞ ആറ് മാസത്തെ ബ്രിട്ടീഷ് ഗ്യാസിന്റെ ലാഭം 518 മില്യന്‍ പൌണ്ട് അതായത് ശരാശരി ഒരു ദിവസത്തെ ലാഭം 3 മില്യന്‍ പൌണ്ട്. ഒരാഴ്ച മുന്‍പ് നഷ്ടം നികത്താനെന്ന പേരില്‍ ഗ്യാസ് നിരക്കില്‍ പതിനെട്ട് ശതമാനവും ഇലക്ട്രിസിറ്റിയില്‍ പതിനാറു ശതമാനവും വര്‍ദ്ധനവ്‌ വരുത്താന്‍ തീരുമാനിച്ചതിനു പുറകെയാണ് ഈ ലാഭക്കണക്ക് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 742 മില്യന്‍ പൌണ്ടായിരുന്നു ബ്രിട്ടീഷ് ഗ്യാസിന്റെ ലാഭം, ഇതിന്റെ മാതൃ കമ്പനിയായ സെന്ട്രിക്കയ്ക്ക് 2 .4 ബില്യന്‍ പൌണ്ടും അന്ന് ലാഭമുണ്ടായിരുന്നു, എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസം കൊണ്ട് ബ്രിട്ടീഷ് ഗ്യാസിനു 224 പൌണ്ടും സെന്ട്രിക്കയ്ക്ക് 1 .3 മില്യന്‍ ലാഭം കുറയുകയാണ് ഉണ്ടായിട്ടുള്ളത് എങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് ഈ ലാഭം എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. ഗാര്‍ഹിക വിതരണ മേഘലയിലാണ് ഏറ്റവും കൂടുതല്‍ ലാഭക്കുറവു അനുഭവപ്പെട്ടത്, ഏതാണ്ട് 54 ശതമാനം.

അതേസമയം ഉപഭോക്താക്കളുടെ പരാതികള്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാതിരുന്നതിനു ബ്രിട്ടീഷ് ഗ്യാസിനു ഇന്ഡസ്ട്രി റെഗുലേറ്ററായ ഒഫ്ജേം 2 .5 മില്യന്‍ പിഴയടയ്ക്കാന്‍ വിധിച്ചു. പതിമൂന്നു മില്യനോളം വരുന്ന കസ്റ്റമര്‍ ഉള്ള ബ്രിട്ടീഷ് ഗ്യാസ് ഗ്യാസ് ഉപഭോഗ്താക്കളുടെ പരാതികള്‍ തള്ളി കളഞ്ഞെന്നും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്കിയില്ലെന്നുമാണ് ആരോപണം ഉയര്‍ന്നിരുന്നത്. ആവര്‍ത്തിച്ചു പരാതിപെട്ടിട്ടും അവ പുന:പരിശോധിക്കാന്‍ കമ്പനി തയ്യാറായില്ല. ഇതിനോട് തികച്ചും അനുപാതമില്ലാത്ത പിഴ ശിക്ഷയാണെന്നാണ്‌ ബ്രിട്ടീഷ് ഗ്യാസ് പ്രതികരിച്ചത്. എന്നാല്‍ ഇത്തരം കാര്യങ്ങളെ കര്‍ശനമായ് നേരിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പിഴ ഈടാക്കിയതെന്നു ഒഫ്ജേം പറഞ്ഞു, യുകെയിലെ പ്രധാന ആറ് എനര്‍ജി കമ്പനികള്‍ തങ്ങളുടെ നിരീക്ഷണത്തിലാണെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ ദിവസം എണ്ണ കമ്പനികളായ ഷെല്‍, ബിപി, ബിജി ഗ്രൂപ്പ് എന്നിവരും തങ്ങളുടെ ലാഭക്കണക്ക് പുറത്തു വിട്ടിരുന്നു. സാമ്പത്തിക ഞെരുക്കത്തിനിടയില്‍ ഈ കമ്പനികളും ലാഭം തന്നെയാണ് നേടിയിരുന്നത്. കമ്പനികളുടെ തലപ്പത്തുള്ളവര്‍ക്ക് വന്‍ ബോനസുകള്‍ നേടാന്‍ ഈ ലാഭം ഉപകരിക്കും. ബിഗ്‌ സിക്സ് കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതിനായ് കാര്‍ട്ടല്‍ പോലെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയം ഒഫ്ജേം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തായാലും രഹസ്യമായ അന്വേഷണം ഒഫ്ജേം നടത്താന്‍ സാധ്യത ഉണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.