അള മുട്ടിയാല്‍ ചേരയും കടിക്കും എന്നൊരു ചൊല്ലുണ്ട്.അത് പ്രാവര്‍ത്തികമാവുകയാണ് തൊഴിലില്ലായ്മ മൂലം പൊറുതിമുട്ടിയ ഡച്ചുകാര്‍ . ഇതേ തുടര്‍ന്നിതാ ഒരു ഡച്ച് നഗരസഭ ജോലിയും കൂലിയുമില്ലാത്ത ആളുകളെ പുറത്താക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നു. തെക്കന്‍ പ്രവിശ്യയിലുള്ള വാല്‍സ് ആണ് ഇപ്പോള്‍ തന്നെ തൊഴില്‍ രഹിതരുടെ എണ്ണം നഗരത്തില്‍ കൂടുതലാണെന്നും പറഞ്ഞ് തൊഴിലില്ലാത്തവരെ നഗരത്തില്‍ താമസിപ്പിക്കുന്നത് നിര്‍ത്തലാക്കിയിരിക്കുന്നത്. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നികുതി കൊണ്ട് ക്ഷേമനിധി പെന്ഷന് പോലും കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണത്രെ അവിടെ നില നില്‍ക്കുന്നത്, നഗരാധികാരി ജീന്‍ പോള്‍ കൊമ്പിയരാണ് ജോലിയും കൂലിയുമില്ലാത്തവരോടു അതിര്‍ത്തിക്കു പുറത്തു നില്ക്കാന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബെല്‍ജിയവും ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരുന്നു.
യൂറോപ്യന്‍ യൂണിയന്റെ പുറത്താക്കല്‍ ഉടമ്പടി ഉപയോഗപ്പെടുത്തിയാണ് ഈ മുന്‍സിപ്പാലിറ്റികള്‍ തങ്ങള്‍ക്കു ‘ഉപകാരമില്ലാത്ത’ ആളുകളെ പുറത്താക്കുന്നത്. യൂറോപ്പില്‍ മൊത്തത്തില്‍ മറ്റു ദേശക്കാരോടുള്ള എതിര്‍പ്പ് പ്രകടമായ് തുടങ്ങിയിട്ടുണ്ട്. വാല്‍സില്‍ 10000 ല്‍ താഴെ ആളുകളാണ് ഉള്ളത്, ഇതില്‍ 300 പേരും ക്ഷേമനിധി പെന്‍ഷനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ മുന്നൂറ് പേരില്‍ 40 ശതമാനം ആളുകളും മറ്റു ദേശക്കാരാണത്രേ! മൊത്തം ജനസംഖ്യയുടെ 9 ശതമാനം ആളുകളും ക്ഷേമനിധി പെന്ഷനായ് കാത്തിരിക്കുന്നവരാനെന്നും നഗരാധികാരി പറയുന്നു.
യൂറോപ്പിലെ ജനതയ്ക്ക് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാനും താമസിക്കാനുമുള്ള അവകാശം ഉണ്ടെന്നിരിക്കെയാണ് ഈ നിലപാട് വാല്‍സ് എടുത്തിരിക്കുന്നത്. ഇതോടൊപ്പം നഗരാധികാരി പറയുന്നു ”പല അന്യദേശക്കാര്‍ക്കും ഡച്ച് ഭാഷ അറിയാത്തത് കൊണ്ടാണ് വാല്‍സില്‍ ജോലി കിട്ടാത്തത് ”. എന്തായാലും ഈ തീര്മാനതിനെതിരെ പലരും മുന്നോട്ടു വന്നിട്ടുണ്ട്. ജോലിക്ക് വേണ്ടി മറ്റു ദേശങ്ങളിലേക്ക് പോകുന്നത് യൂറോപ്യന്‍ യൂണിയന് നിയമപ്രകാരം അനുവദിച്ചിട്ടുണ്ട് എന്ന നിലയ്ക്ക് ഈ തീരുമാനം മാറ്റണം എന്ന് യൂറോപ്പിന്റെ ജസ്റ്റിസ് കമ്മീഷണര്‍ ആയ വിവേന്‍ രെടിംഗ് താക്കീത് നല്കി.
പോളണ്ടില്‍ ഇരുന്നുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന നിരവധിയാളുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് അടുത്ത കാലത്ത് പുറത്തു വന്നിരുന്നു.കടുത്ത കുടിയേറ്റ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടും യൂറോപ്പിലെ ,മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്കില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ഈ സാഹചര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാരും ഡച്ച് മാതൃക പിന്തുടരണമെന്നാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല