
സ്വന്തം ലേഖകൻ: ഇസ്രായേലുമായി നയതന്ത്ര ബന്ധം രൂപപ്പെടുത്താൻ കൂടുതൽ അറബ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിൽ അമേരിക്കക്ക് തിരിച്ചടി. ധൃതിപിടിച്ചുള്ള തീരുമാനം ഇക്കാര്യത്തിൽ എളുപ്പമല്ലെന്ന് ആഫ്രിക്കൻ രാജ്യമായ ഡുഡാൻ അറിയിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരേണ്ടത് പശ്ചിമേഷ്യൻ സമാധാനത്തിന് അനിവാര്യമാണെന്ന് ബഹ്റൈനും വ്യക്തമാക്കി.
ഇസ്രായേലുമായി കൂടുതൽ അറബ് രാജ്യങ്ങളെ നയതന്ത്ര ബന്ധത്തിന് പ്രേരിപ്പിക്കുക എന്നത് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ പശ്ചിമേഷ്യൻ പര്യടന ലക്ഷ്യങ്ങളിലെന്നായിരുന്നു. ഇസ്രായേലിനു പുറമെ സുഡാൻ, ബഹ്റൈൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലും പോംപിയോ സന്ദർശനം പൂർത്തീകരിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകേണ്ടത് പശ്ചിമേഷ്യൻ സമാധാനത്തിന് അനിവാര്യമാണെന്നാണ് ബഹ്ൈറൻ വ്യക്തമാക്കിയത്.
ജനഹിതം അറിഞ്ഞു മാത്രമാകും തീരുമാനമെന്ന കൃത്യമായ സന്ദേശമാണ് സുഡാനും നൽകിയത്. വെസ്റ്റ് ബാങ്കിൽ അധിനിവേശം അവസാനിപ്പിക്കുമെന്ന ഉപാധിയുടെ പുറത്താണ് ഇസ്രായേലുമായി ബന്ധം രൂപപ്പെടുത്താൻ തീരുമാനിച്ചതെന്ന് യു.എ.ഇയും പോംപിയോയെ ധരിപ്പിച്ചിട്ടുണ്ട്. അതേ സമയം യു.എ.ഇക്ക് എഫ് 35 പോർവിമാനം നൽകാനുള്ള ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെൻറ് വക്താവ് മോർഗൻ ഓർടാഗസ് പ്രതികരിച്ചു.
ഇറാനെതിരെ ആയുധ ഉപരോധം നീട്ടാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമാണ് ബഹ്റൈനും യു.എ.ഇയും അമേരിക്കയെ അറിയിച്ചത്. യു.എൻ രക്ഷാസമിതിയിൽ ഇതുസംബന്ധിച്ച പ്രമേയം പരാജയപ്പെട്ടതിൽ ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. നാലു രാജ്യങ്ങളിലെ സന്ദർശനം പൂർത്തീകരിച്ച് മൈക് പോംപിയോ ഇന്ന് അമേരിക്കയിലേക്ക് മടങ്ങും.
അതിനിടെ സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹും തമ്മില്‍ നടത്താനിരുന്ന രഹസ്യ കൂടിക്കാഴ്ച പിന്‍വലിച്ചു. ഈ കുടിക്കാഴ്ച്ചയുടെ വാര്‍ത്ത പുറത്തായതിനു പിന്നാലെയാണ് സല്മാന് രാജകുമാരന് സന്ദര്‍ശനം പിന്‍വലിച്ചത്. അടുത്തയാഴ്ച വാഷിംഗ്ടണില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചത്.
റിപബ്ലിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷനു ശേഷം സന്ദര്‍ശനം നടത്താനായിരുന്നു ഉദ്ദേശിച്ചത്. പേരു വെളിപ്പെടുത്താത്ത വൃത്തങ്ങള്‍ മിഡില്‍ ഈസ്റ്റ് ഐക്ക് നല്കിയ വിവര പ്രകാരം അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരേദ് കുഷ്നറുടെ നേതൃതത്തില്‍ നെതന്യാഹുവും സല്മാന് രാജകുമാരനും തമ്മില്‍ കാണാനായിരുന്നു പദ്ധതി. പൂര്‍ണമായും ഇസ്രഈലുമായുള്ള ഔദ്യോഗിക ബന്ധം സ്ഥാപിക്കാനല്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ വളരുന്ന സൗഹൃദത്തിന്റെ സൂചനയായി ഈ കൂടിക്കാഴ്ച മാറുമെന്നായിരുന്നു വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല