1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2021

സ്വന്തം ലേഖകൻ: ​ഒടുവിൽ 16 യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന് അംഗീകാരം. അന്താരാഷ്ട്ര യാത്രക്കാരുടെ പ്രവേശനത്തിനായി ഓക്സ്ഫോര്‍ഡ് – അസ്ട്രാസെനൈക്ക വാക്സിന്‍ അംഗീകരിച്ചത് സന്തോഷകരമായ വാര്‍ത്തയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) ഉടമയുമായ അഡാര്‍ പൂനവല്ല പറഞ്ഞു.

“യാത്രക്കാര്‍ക്ക് ഇത് ശുഭ വാര്‍ത്തയാണ്, 16 യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡിനെ അംഗീകരിക്കുന്നു,“ എന്നായിരുന്നു പൂനവല്ലയുടെ പ്രതികരണം. വാക്സിന്‍ അംഗീകരിക്കുമ്പോഴും ഓരോ രാജ്യത്തിനും വ്യത്യസ്തമായ പ്രവേശന നിര്‍ദ്ദേശങ്ങളുണ്ട്.

യൂറോപ്പ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ബെല്‍ജിയം, ബല്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍്റ്, അയര്‍ലാന്‍ഡ്, ലാത്വിയ, നെതര്‍ലാന്‍ഡ്സ്, സ്ലൊവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ഏറ്റവും ഒടുവിലായി ഫ്രാന്‍സും കോവിഷീല്‍ഡിനെ അംഗീകരിച്ചിട്ടുണ്ട്.

അതിനിടെ രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച യു.കെ ആരോഗ്യ​ സെക്രട്ടറി സാജിദ്​ ജാവിദിന്​ കോവിഡ്​ സ്​ഥിരീകരിച്ചു. രോഗബാധ സ്​ഥിരീകരിച്ച സാജിദ് 10 ദിവസം​ സ്വയം നിരീക്ഷണത്തിൽ കഴിയണം​. നേരത്തെ കോവിഡ്​ ബാധിതനായിരുന്ന പ്രധാനമ​ന്ത്രി ബോറിസ്​ ജോൺസണുമായി സാജിദ്​ മുഖാമുഖം കണ്ടുമുട്ടിയി​രുന്നോ എന്ന കാര്യത്തിൽ സർക്കാർ ഇതുവരെ വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

ജാവിദ്​ കഴിഞ്ഞ ആഴ്ച മന്ത്രിമാർക്കൊപ്പം പാർലമെന്‍റിൽ വന്നിരുന്നതായി സർക്കാർ വൃത്തങ്ങൾ ദ ടെലിഗ്രാഫ്​ പത്രത്തോട്​ പറഞ്ഞു. വാക്​സിൻ സ്വീകരിച്ചതിനാൽ​ രോഗലക്ഷണങ്ങൾ കുറവായിരുന്നതായി അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കാണിക്കുന്ന ജനങ്ങൾ പരിശോധന നടത്തണമെന്ന്​ അദ്ദേഹം അഭ്യർഥിച്ചു.

കോ​വി​ഡ്​ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച്​ സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ചും​ബി​ച്ച്​ വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ മാ​റ്റ്​ ഹാ​ൻ​കോ​ക്​ രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ ചാ​ൻ​സ​ല​റും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​മാ​യ​ സാ​ജി​ദ്​ ആരോഗ്യ സെക്രട്ടറിയായി നി​യ​മിതനായത്​.

ആ​രോ​​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫി​സി​ന​ക​ത്തെ സു​ര​ക്ഷ കാ​മ​റ ദൃ​ശ്യം സ​ൺ പ​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ്​ ഹാ​ൻ​കോ​കി​ന്​ രാ​ജി​വെ​ക്കേ​ണ്ടി​വ​ന്ന​ത്. ഹാ​ൻ​കോ​കി​നൊ​പ്പം വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ഗി​ന കൊ​ള​ഡാ​ങ്കി​ളൊ​യും രാ​ജി​വെ​ച്ചി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.