1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2022

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂർവ്വ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആഗോള കലാമേളയുടെ രണ്ടാം പതിപ്പ് ‘ടെക് ടാൽജിയ – 2’ പുതുവർഷത്തിൽ ഓൺലൈനിൽ ആഘോഷിച്ചു. ഫേസ്ബുക് ലൈവിൽ നാല് മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള പൂർവ്വ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രഞ്ജിനി ഭട്ടതിരിപ്പാട് ഉദ്‌ഘാടനം നിർവഹിച്ചു.

പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പ്രൊഫ. ടി കൃഷ്ണകുമാർ സ്വാഗതവും സിംഗപ്പൂരിൽനിന്നുള്ള സന്തോഷ് രാഘവൻ നന്ദിയും പറഞ്ഞു. ലണ്ടനിൽനിന്നും റെയ്‌മോൾ നിധീരിയാണ് പരിപാടികൾ സമന്വയിപ്പിച്ചത്. പൂർവ്വ വിദ്യാർഥി കൂടിയായ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി ഒരു കീർത്തനം ആലപിക്കുകയും ചെയ്തു. ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ രാജ്യത്ത് ആറാം റാങ്ക് കരസ്ഥമാക്കിയ കെ.മീര, പ്രശസ്ത ചലച്ചിത്ര നടൻ ടി.ജി രവി, മുൻ അധ്യാപകൻ ഡോ. ആർ പി ആർ നായർ എന്നിവർ സംസാരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.