സ്റ്റാമ്പ് ശേഖരണം എല്ലാവര്ക്കും പ്രീയപ്പെട്ട വിനോദമാണ്. എന്നാല്‍ സ്റ്റാമ്പിന് പകരം ശേഖരിക്കുന്ന അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണെങ്കിലോ? എപ്പോ അകത്തായി എന്ന് ചോദിച്ചാല്‍ മതി, അല്ലെ. പന്ത്രണ്ട് വര്‍ഷത്തിനിടെ കുട്ടികളുടെ 28000ലേറെ അശ്ലീല ചിത്രങ്ങള്‍ ശേഖരിച്ച നാവിക സേനാ ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ടത്. വില്‍ഷെയറിലെ ഹില്പെര്ട്ടനിലുള്ള സ്റ്റീവന്‍ ഹോക്കിന്‍സ് എന്ന 53കാരനാണ് അറസ്റ്റിലായത്.
സിഡികളിലും ഡിവിഡികളിലുമായാണ് ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചിരുന്നത്. എന്നാല്‍ തന്റെ ലൈംഗിക വൈകൃതം മൂലമല്ല ചിത്രങ്ങള്‍ ശേഖരിക്കുന്നതെന്നും സ്റ്റാമ്പ് ശേഖരണം പോലെയുള്ള ഒരു കൗതുകം മാത്രമാണ് തന്റെ ഈ ശീലമെന്നുമാണ് ഹോക്കിന്‍സ് പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കമ്പ്യൂട്ടറും നിരവധി സി ഡികളും പൊലീസ് കസ്റ്റഡിയിലെടുത്തു. നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ഇയാളെ കോടതി ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.
ഈ വിനോദം സ്റ്റാമ്പ് ശേഖരണത്തില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ഒന്നാണെന്ന് ജഡ്ജി തന്റെ വിധി പ്രസ്താവനയില്‍ പറഞ്ഞു. 2009 ജൂലൈയിലാണ് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയതും അറസ്റ്റ് ചെയ്തതും. 28,114 ഫോട്ടോകളും 199 സിനിമകളുമാണ് പൊലീസിന് ഇയാളുടെ വീട്ടില്‍ നിന്നും ലഭിച്ചത്. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ഇവയിലധികവും.
തന്റെ തെറ്റില്‍ ഹോക്കിന്‍സ് കോടതിയില്‍ മാപ്പപേക്ഷിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ ഹോക്കിന്‍സ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമാമെന്നും അതിനാല്‍ അദ്ദേഹത്തെ വെറുതെ വിടണമെന്നും പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ ഇയാളുടെ തെറ്റിന്റെ ഗൗരവം കണക്കിലെടുത്ത് ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല