ബ്രിട്ടനിലെ പള്ളികള്‍ അശ്ലീലം പ്രചരിപ്പിക്കുന്ന സൈറ്റുകളെക്കൊണ്ട് മടുത്തിരിക്കുകയാണ്. സഹികെട്ടപ്പോള്‍ ഇത്തരം സൈറ്റുകളെ തടയാനുള്ള നീക്കം തങ്ങള്‍ തന്നെ നടത്തുമെന്നും അവര്‍ വ്യക്തമാക്കി. വേണ്ടിവന്നാല്‍ തങ്ങളുടെ മുഴുവന്‍ സാമ്പത്തിക ശേഷിയും അശ്ലീല സൈറ്റുകള്‍ തടയുന്നതിനായി ഉപയോഗിക്കുമെന്നാണ് അവരുടെ ഇപ്പോഴത്തെ ഭീഷണി. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്ക് നല്‍കിവരുന്ന ധനസഹായം അതോടെ അവസാനിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോടിക്കണക്കിന് പൗണ്ടാണ് ഐ എസ് പിക്കായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നല്‍കിയിരിക്കുന്നത്. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിന്‍റെയും അക്രമങ്ങളുടെയും ദൃശ്യങ്ങള്‍ വളരെ എളുപ്പത്തില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാകുന്നത് തടയാന്‍ ഐ എസ് പിക്ക് സാധിക്കുന്നില്ലെന്ന് പള്ളികള്‍ ആരോപിക്കുന്നു. ഇതിനുദാഹരണമായി അവര്‍ ഇപ്പോഴും ഇന്‍റര്‍നെറ്റില്‍ ലഭ്യമായ ജോ യീറ്റ്സിന്‍റെ കൊലപാതകി വിന്‍സന്‍റ് തബാക്ക് പ്രചരിപ്പിച്ച വീഡിയോകളാണ് ചൂണ്ടിക്കാട്ടുന്നത്.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും വളരെയധികമായി പ്രചരിക്കുന്നത് പൊലീസിനും തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രതികളെ പിടികൂടിയാലും അവരുടെ ലൈംഗിക വൈകൃതത്തെ ചികിത്സിച്ചു ഭേദമാക്കുക എന്ന ദൗത്യമാണ് ഇവര്‍ക്ക് ആദ്യമുള്ളത്. ഐ എസ് പിയെ കൂടാതെ ലവിര്‍ജിന്‍ മീഡിയ, ബി ടി ബ്രോഡ്ബാന്‍ഡ്, എ ഒ എല്‍, സ്കൈ എന്നീ സ്ഥാപനങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഇനിയും പ്രാവര്‍ത്തികമായിട്ടില്ല. മദ്യം വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കെതിരെയും പള്ളികള്‍ തിരിഞ്ഞിട്ടുണ്ട്.
പോര്‍ണോഗ്രഫി തടയാന്‍ പള്ളികള്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കുമെന്ന് ഒരു ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വക്താവ് അറിയിച്ചു. ഇന്‍റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ബലാത്സംഗ കൊലപാതക ദൃശ്യങ്ങള്‍ തടയാന്‍ 2009ല്‍ കൊണ്ടു വന്ന നിയമം അപര്യാപ്തമാണെന്ന് അവര്‍ ആരോപിച്ചു. ഇത്തരം സൈറ്റുകള്‍ ആരെങ്കിലും കാണുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാമെന്ന നിയമം നിലനില്‍ക്കെയാണ് സൈറ്റുകള്‍ ഇത്രകയധികം പ്രചരണം ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല