1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2023

ജിയോ ജോസഫ് (ലണ്ടൻ): വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ജാനുവരി 26 ന് 74മത് റിപ്പബ്ലിക്ക് ദിനവും, ന്യൂ ഇയറും സൂം പ്‌ളാ റ്റ്ഫോമിലൂടെ വിവിധ കലാപരിപാടികളോടെ വിപുലമായി അഘോഷിച്ചു. ഇരുപത്തി ആറാം തിയതി ഉച്ചകഴിഞ്ഞു നാലു മണിക്ക് എ ഐ സി സി സെക്രട്ടറിയും, അങ്കമാലി എം എൽ എയുമായ ശ്രീ റോജി എം ജോൺ ഉൽഘാടനം ചെയ്ത ആഘോഷത്തിൽ യു കെ മലയാളികളുടെ പ്രിയങ്കരനായ ബ്രിസ്റ്റോൾ മുൻ മേയർ ശ്രീ ടോം ആദിത്യ, പ്രശസ്ഥ മോട്ടിവേഷൻ സ്പീക്കറും, അബ്സൊല്യൂട്ട് ഐ എ സ് അക്കാദമി ഡയറക്ടറുമായ ഡോ :ജോബിൻ എസ് കൊട്ടാരം തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസകൾ നേർന്നു സംസാരിച്ചു. വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ്‌ ജോളി എം പടയാട്ടിൽ യോഗത്തെ സ്വാഗതം ചെയ്തു.

യൂറോപ്പിലെ പ്രസിദ്ധ ഗായകനായ ശ്രീ സിറിയക് ചെറുകാടിന്റെ ദേശീയ ഗാനലാപത്തോടെ തുടങ്ങിയ യോഗത്തിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ അദ്ധ്യക്ഷ വഹിച്ചു. വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ്‌ ശ്രീ ജോൺ മത്തായി, ഗ്ലോബൽ ട്രെഷരാർ സാം ഡേവിഡ് മാത്യു, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ ശ്രീ ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് ചെയർ പേഴ്സൺ മേഴ്‌സി തടത്തിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ്‌ തോമസ് അറബൻകുടി, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ്‌ പ്രെഫസർ ഡോ :ലളിത മാത്യു, ഗ്ലോബൽ മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ഗ്ലോബൽ ടൂറിസം ഫോറം പ്രസിഡന്റ്‌ തോമസ് കണ്ണങ്ങേരിൽ, ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്റ്‌ ഡോ :ചെറിയാൻ ടി കിക്കാട്, പ്രമുഖ മാധ്യമ പ്രവർത്തകനും ജർമൻ പ്രൊവിൻസ് പ്രസിഡന്റുമായ ജോസ് കുബുളുവേലിൽ, ഫ്രാങ്ക്ഫെർട്ട് പ്രൊവിസ് പ്രസിഡന്റ്‌ പ്രൊഫ. ഡോ :ബിനീഷ് ജോസഫ്, യു കെ പ്രൊവിൻസ് പ്രസിഡന്റ്‌ സൈബിൻ പാലാട്ടി, യൂറോപ്പ് റീജിയൻ വൈസ് പ്രസിഡന്റ്‌ ബിജു ജോസഫ്, യു കെ നോർത്ത് വെസ്റ്റ് റീജിയൻ ചെയർമാൻ ലിതീഷ് രാജ് പി തോമസ് എന്നിവർ ആശംസകൾ നേർന്നു.

ശ്രീമതി ജിഷ സത്യനാരായണന്റെ നേതൃത്വംത്തിലുള്ള നടനം ഡാൻസ്കളും, അയർലണ്ട് പ്രൊവിൻസെന്റ ചെണ്ട മേളവും, യൂറോപ്പിലെ അനുഗ്രഹിത ഗായകരായ സോബിച്ചൻ ചേന്നങ്കര, സിറിയക്ക് ചെറുകാടു, ലിതിഷ് പി രാജ് തോമസ് എന്നിവരുടെ ഗാനങ്ങളും, രാജു കുന്നക്കാട്ടിന്റെ കവിതയും, ശ്രീ അറാഫെത്തിന്റെ നേതൃത്വത്തിലുള്ള മാജിക്‌ ഫ്രെയിം ഗ്രൂപ്പിന്റെ ഗാനമേളയും, ഈ കലാസംസ്കാരിക സമ്മേളനത്തിൽ കൊഴുപ്പെകി. വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുടെ കൃതജ്ഞതയോടെ ഏകദേശം മൂന്നു മണിക്കൂർ നീണ്ടനിന്ന അഘോഷങ്ങൾക്ക് വിരാമമിട്ടു. യൂറോപ്പിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ വൈസ് ചെയർമാനുമായ ഗ്രിഗറി മേടയിലാണ് ഈ കലാസംസ്കാരിക സമ്മേളനം മോഡറേറ്റ് ചെയ്തു.

ഈ കലാസാംസ്‌കാരിക സമ്മേളനത്തിന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിച്ചതു ജോസഫ് ജോൺ, ജെൻസ് കുബുളുവേലിൽ, വിഷ്ണു എന്നിവർ ആയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.