1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 13, 2023

സ്വന്തം ലേഖകൻ: യുഎഇയിലേക്ക് സന്ദര്‍ശക വീസ എടുത്ത ശേഷം വിസയില്‍ രാജ്യത്തേക്ക് വരാതിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. വീസ നിശ്ചിത സമയത്തിനകത്ത് ഉപയോഗിച്ചില്ലെങ്കില്‍ ഇനി മുതല്‍ അത് സ്വയം റദ്ദാകില്ല. എന്നു മാത്രമല്ല വീസ റദ്ദാക്കാന്‍ നിശ്ചിത ഫീസ് നല്‍കി അപേക്ഷിക്കേണ്ടിവരും. അല്ലാത്ത പക്ഷം യാത്രാ നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്കു അറിയിപ്പ് ലഭിച്ചു.

നിശ്ചിത സമയത്തിനുള്ളില്‍ വരാന്‍ കഴിയാത്തവര്‍ക്ക് വീസയുടെ കാലാവധി നീട്ടാന്‍ അപേക്ഷിക്കാം. ഒരിക്കല്‍ അനുവദിച്ച വീസ ഉപയോഗിക്കാതിരുന്നാല്‍ പിന്നീട്, മറ്റു വീസക്ക് അപേക്ഷിക്കുമ്പോള്‍ അനുമതി ലഭിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തെ സന്ദര്‍ശക വീസ എടുത്തയാള്‍ വീസ ലഭിച്ച ശേഷം 30 ദിവസത്തിനിടെ രാജ്യത്ത് എത്തണമെന്നാണ് നിയമം.

സമയത്തിനകത്ത് വരാന്‍ കഴിയില്ലെങ്കില്‍ ഇമിഗ്രേഷന്‍ സൈറ്റില്‍ പോയി വീസ റദ്ദാക്കണം. ഇതിനു നിശ്ചിത ഫീസും നല്‍കണം. ട്രാവല്‍ ഏജന്‍സികള്‍ വഴിയാണെങ്കില്‍ അവരുടെ ഫീസും കൂടി ചേര്‍ത്തുള്ള തുക നല്‍കണം. കാന്‍സല്‍ ചെയ്യുന്നില്ലെങ്കില്‍ 200 ദിര്‍ഹം മുടക്കി വീസയുടെ കാലാവധി 30 ദിവസത്തേക്കു കൂടി നീട്ടാമെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തേ വിസിറ്റ് വീസ എടുത്തവര്‍ രാജ്യത്തേക്ക് വന്നില്ലെങ്കില്‍ വീസ കാലാവധി കഴിയുമ്പോള്‍ ഇമിഗ്രേഷന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ നിന്നു അത് തനിയെ റദ്ദാകുമായിരുന്നു. ആ സൗകര്യമാണ് യുഎഇ അധികൃതര്‍ അവസാനിപ്പിച്ചിരിക്കുന്നത്. പകരം ഉപയോഗിക്കാത്ത സന്ദര്‍ശക വീസ ഫീസ് നല്‍കി റദ്ദാക്കണം. അല്ലാത്ത പക്ഷം പുതിയ സന്ദര്‍ശക വീസയ്ക്ക് അപേക്ഷിക്കാനാവില്ല. ഈ രീതിയില്‍ ഇമിഗ്രേഷന്റെ പോര്‍ട്ടല്‍ സംവിധാനം പൂര്‍ണമായും മാറിയതായും ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. ഉപയോഗിക്കാത്ത വിസിറ്റ് വീസ റദ്ദാക്കാന്‍ 300 ദിര്‍ഹം വരെ ചെലവാകുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.