ഒമ്പതാം വയസില്‍ സ്വന്തം സമ്പാദ്യം കൊണ്ട് 1.5 ലക്ഷം പൌണ്ട് വിലയ്ക്ക് ബ്രിട്ടനിലെ നോര്‍ഫോക്കില്‍ വീട് വാങ്ങിയിരിക്കുന്നു കീറോണ്‍ വിത്സന്‍ എന്ന പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥി. ചിത്രരചനയില്‍ അപൂര്‍വ പാടവം പ്രകടമാക്കിയ കീറോന്റെ 33 ചിത്രരചനകള്‍ ഇക്കഴിഞ്ഞ ജൂലായില്‍ വിറ്റുപോയത് 1.5 ലക്ഷം പൌണ്ടിനാണ്! അതും ചിത്ര പ്രദര്‍ശനം തുടങ്ങി അര മണിക്കൂറിനുള്ളില്‍.
2008ല്‍ തുടങ്ങിയതാണ് കീറോന്‍ എന്ന ബാല പ്രതിഭയുടെ ചിത്ര രചനകള്‍. അച്ഛന്‍ കീത്തിനും(44) അമ്മയ്ക്കും സഹോദരിക്കും ഒപ്പം വാടക ഫ്ളാറ്റിലാണ് താമസം. ഇനിയിപ്പോള്‍ സ്വന്തം വീട്ടിലേക്ക് മാറാനാണ് ഉദ്ദേശ്യം.
ഒമ്പതു വയസു മാത്രമേയുള്ളൂ കീറോണിന് എന്നതിനാല്‍ ആ ബാലന്‍ വാങ്ങിയിരിക്കുന്ന വീട് നിയമപ്രകാരം ഒരു ട്രസ്റ്റിന് കീഴിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കീറോണ് 18 വയസാകുമ്പോള്‍ ആ വീട് അവന്റെ സ്വന്തം പേരിലാക്കും. പ്രകൃതി ദൃശ്യങ്ങളാണ് കീറോണ്‍ വരയ്ക്കാറുള്ളത്. ആ ബാല പ്രതിഭയുടെ ഖ്യാതി ബ്രിട്ടനിലെങ്ങും പരന്നിരിക്കുന്നു. അടുത്ത ആഴ്ച നോര്‍ഫോക് പിക്ചര്‍ക്രാഫ്ട് ഗാലറിയില്‍ അവന്റെ 12 പെയിന്റിംഗുകള്‍ പ്രദര്‍ശന വില്പനയ്ക്കായി വയ്ക്കുന്നുണ്ട്. അത് കാണാനും വിലയ്ക്ക് വാങ്ങാനും ഇപ്പോള്‍ത്തന്നെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല