മൃതദേഹം എന്ത് ചെയ്യണം എന്ന് ചോദിച്ചാല്‍ നമുക്കെല്ലാം ഉത്തരമുണ്ടാകും. ദഹിപ്പിക്കണം, അല്ലെങ്കില്‍ കുഴിച്ച് മൂടണം എന്നിങ്ങനെയായിരിക്കും ഉത്തരം. ചിതാഭസ്മം ഗംഗയില്‍ ഒഴുക്കണമെന്നും ആലുവ പുഴയില്‍ ഒഴുക്കണമെന്നൊക്കെയും പറയുമായിരിക്കും. എന്നാല്‍ മൃതദേഹം ഒരു ഡ്രം വിസ്കിയില്‍ സൂക്ഷിക്കണം എന്ന് പറഞ്ഞാല്‍ എന്താവും അവസ്ഥ. അതാണ് ഹോളിവുഡിലെ പ്രമുഖ നടനായ ജോണി ഡെപ്പ് പറഞ്ഞിരിക്കുന്നത്.
ഇങ്ങനെ പറയാന്‍ കാര്യമെന്തെങ്കിലും വേണമല്ലോ? അതാണ് പറയാന്‍ പോകുന്നത്. ദ റം ഡയറി എന്ന ചിത്രത്തില്‍ ജോണി അഭിനയിച്ചിരുന്നു. അമേരിക്കന്‍ കോളനിയായ പോര്‍ട്ട റിക്കയിലെ പത്രക്കാരുടെ കള്ളുകുടിയുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് റം ഡയറി. ഈ ചിത്രം കണ്ടവര്‍പോലും നല്ല കള്ളുകുടിയന്മാര് ആകാനുള്ള എല്ലാ സാധ്യതയുമുണ്ട്. അപ്പോഴല്ലെ അതിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ച ജോണി ഡെപ്പിന്റെ കാര്യം. എന്തായാലും ജോണി ഡെപ്പിന്റെ ആഗ്രഹം മരണശേഷം ഒരു വലിയ വിസ്കി ജാറില്‍ കഴിയണം എന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല