നാട്ടില്‍ സ്പീഡ്ബോര്‍ഡും മറ്റും സ്ഥാപിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ചിലപ്പോള്‍ സര്‍ക്കാര്‍ അങ്ങനെ ചെയ്തുവെന്ന് വരില്ല. അപ്പോഴാണ് നാട്ടുകാര്‍ ചിലതെല്ലാം ചെയ്യുന്നത്. കേരളത്തില്‍ മിക്കവാറും കേള്‍ക്കുന്ന വാര്‍ത്തയാണ് ശ്രമദാനത്തിലൂടെ നാട്ടുകാര്‍ റോഡ് വെട്ടി, കുളം വൃത്തിയാക്കി, വീട് വെച്ച് കൊടുത്തു തുടങ്ങിയ വാര്‍ത്തകള്‍. അതുപോലൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ബ്രിട്ടണില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
കാര്യം വേറൊന്നുമല്ല. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗത കാരണം ആര്‍ക്കും പേടികൂടാതെ കടയില്‍ പോകാന്‍പോലും സാധിക്കുന്നില്ല. അതിനെ മറികടക്കാന്‍ എന്ത് ചെയ്യണം എന്ന ആലോചനകള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് നാട്ടുകാരന്‍തന്നെ പണി പറ്റിച്ചത്. സ്വന്തം വീടിന്റെ പിന്നാമ്പുറത്ത് ഒരു ബോര്‍ഡങ്ങ് സ്ഥാപിച്ചു. വീടിന്റെ പിന്നാമ്പുറം എന്ന് പറയുമ്പോള്‍ അത് റോഡിന്റെ നേരെയാണ്. എന്നാല്‍പ്പിന്നെ അത് സൈന്‍ ബോര്‍ഡിനുള്ള ഇടമാക്കാമെന്ന് വീട്ടുടസ്ഥനായ ചിത്രകാരന്‍ വിചാരിച്ചു.
ഒരു മണിക്കൂറില്‍ മുപ്പത് മൈല്‍ എന്ന ബോര്‍ഡാണ് ടിം എന്ന നാല്‍പത്തിയേഴുകാരന്‍ സ്ഥാപിച്ചത്. ചെറിയ നഗരമായ ഡെവണിലൂടെ വലിയ വണ്ടികളും മറ്റും ചീറിപ്പാഞ്ഞ് പോകാന്‍ തുടങ്ങിയതോടെയാണ് ടിം ഇത്തരത്തിലുള്ള ഒരു പണി കണ്ടെത്തിയത്. വീടിനും വീട്ടുകാര്‍ക്കുമൊന്നും വഴി നടക്കാനും അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍പോലും സാധിക്കുന്നില്ല എന്ന് വന്നപ്പോഴാണ് സ്പീഡ് കുറക്കയ്ക്കണം എന്ന് ആവശ്യപ്പെടുന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഡെവണ്‍ കൗണ്‍ടിയിലെ അധികൃതര്‍ക്ക് എഴുതിയിട്ടും കാര്യമൊന്നും നടക്കുന്നില്ലെന്ന് അറിഞ്ഞതോടെയാണ് സ്വന്തമായി ചെയ്യാന്‍ തീരുമാനിച്ചതെന്ന് ടിം പറഞ്ഞു.
നേരത്തെ ഇവിടെ വാഹനങ്ങള്‍ തട്ടിയുള്ള അപകടങ്ങള്‍ പതിവായിരുന്നു. എന്നാല്‍ ബോര്‍ഡ് സ്ഥാപിച്ചശേഷം അപകടങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞിട്ടുണ്ടെന്ന് ടിം പറഞ്ഞു. ദേശീയ റോഡ് സുരക്ഷാവാരത്തിലാണ് ടിം തന്റെ വീടിന്റെ ചുവരില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല