ബ്രിട്ടനിലെ വിവിധ ഹോസ്പിറ്റലുകളില്‍ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി ചിലവാക്കുന്ന തുകയില്‍ ദശലക്ഷങ്ങള്‍ നഷ്ടം വരുന്നതായി പഠനം, ദ സോയില്‍ അസോസിയേഷനാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ തന്നെ ഹോസ്പിറ്റലുകളില്‍ ആഹാരം പാകം ചെയ്യാന്‍ ഉപയോഗിക്കാമെന്നിരിക്കെയാണ് ഇറക്കുമതി നടത്തി ഇത്രയും തുക നഷ്ടമുണ്ടാക്കുന്നത്.
എന്‍ എച്ച് എസ്സിന്റെ ഫുഡ് സപ്ലൈ ചെയ്‌നാണ് ബ്രിട്ടനില്‍ വിവിധ ഹോസ്പിറ്റലുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ എത്തിക്കുന്നത്. ഇതില്‍ കൂടുതലും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇവര്‍ ഹോസ്പിറ്റലുകള്‍ക്ക് വിതരണം ചെയ്യുന്ന മത്സ്യത്തിന്റെ 95 ശതമാനവും കിഴങ്ങിന്റെ മൂന്നു ഭാഗവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.കിംഗ്‌സ് ഫണ്ട് ഇന്‍ടു എന്‍ എച്ച് എസ് മീല്‍സ് ഇതു സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ബീഫ് അര്‍ജന്റീനയില്‍ നിന്നും ലാംബ് ഫ്‌ളോണ്‍ ന്യൂസിലണ്ടില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു.
നോട്ടിംഗ് ഹാം സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ തങ്ങള്‍ക്കാവശ്യമായ ഉത്പന്നങ്ങള്‍ തദ്ദേശീയരായ ഉപഭോക്താക്കളില്‍ നിന്നും വാങ്ങാന്‍ തുടങ്ങിയപ്പോള്‍ ഈയിനത്തില്‍ തങ്ങള്‍ക്കുണ്ടായ ലാഭം ആറു മില്ല്യണ്‍ യൂറോയാണെന്ന് വെളിപ്പെടുത്തുന്നു. സുസെക്‌സ് പാര്‍ടണ്‍ഷിപ്പ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ തദ്ദേശീയരായ ഉത്പാദകരില്‍ നിന്നും തൈര് സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ക്ക് മുമ്പ് ചിലവായിരുന്ന തുകയുടെ മൂന്നിലൊന്ന് മാത്രമേ ഇപ്പോള്‍ ആകുന്നുള്ളൂവെന്നും വെളിപ്പെടുത്തുന്നു.
എന്നാല്‍ ഹോസ്പിറ്റലുകളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണെന്ന് രോഗികളുടെ ബന്ധുക്കള്‍ അവയുടെ ഫോട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം പറയുന്നു, ആശുപത്രികളില്‍ രോഗികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ കൂടുതലും ശരിയായ രീതിയില്‍ വേവാത്തതും ധാരാളം ഫാറ്റ് അടങ്ങിയവയുമാണ്. ഇത് രോഗികളുടെ ദഹന പ്രക്രിയയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു, ഇതിനാല്‍ തന്നെ രോഗികള്‍ക്കാവശ്യമായ ആഹാരം പുറത്തു നിന്നുമെത്തിക്കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല