3000 അടി ഉയരമുള്ള മലയിടുക്ക് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ, രണ്ടു മലയിടുക്കുകള്‍ തമ്മില്‍ വലിച്ചു കെട്ടിയ ഞാണിലൂടെ മാത്രം നടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മൈക്കല്‍ കെമേറ്റര് എ്ന്ന 23കാരന്. കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കിലാണ് ഈ സാഹസിക പ്രകടനം അരങ്ങേറിയത്. 3000 അടി ഉയരത്തിലുള്ള രണ്ട് മലയിടുക്കുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് 25മീറ്റര്‍ നീളത്തില്‍ വലിച്ചു കെട്ടിയ ഒരിഞ്ച് മാത്രം വിസ്താരമുള്ള കയറിലൂടെ മലയിടുക്കിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കു നടന്നാണ് മൈക്കല്‍ തന്റെ പ്രകടനം നടത്തിയത്.
യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും ഇതിനായി മൈക്കല്‍ ഉപയോഗിച്ചിരുന്നില്ല എന്നതാണ് ഈ നടത്തയെ വ്യത്യസ്തമാക്കുന്നത്. ഈ സാഹസികത സംബന്ധിച്ച വിവരങ്ങള്‍ പുറം ലോകത്തെത്തിച്ചത് ഫോട്ടോഗ്രാഫറായ അലക്സാണ്ടര്‍ ബുസിയെ ആണ്. മൈക്കലിന്റെ സുരക്ഷയെ സംബന്ധിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തിലുള്ള മൈക്കലിന്റെ മുന്‍പരിചയം അവന് തുണയാകുമെന്ന് തനിക്കുറപ്പുണ്ടായിരുന്നുവെന്ന് അലക്സാണ്ടര്‍ പറഞ്ഞു.
ഇതേ ഉയരത്തല്‍ തന്നെ മുമ്പ് മൂന്ന് നടത്തങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് മൈക്കല്‍ നടത്തിയിട്ടുണ്ട്. അവ ഉപേക്ഷിച്ച് ഒരു നടത്തം വേണമെന്ന തോന്നലാണ് മൈക്കലിനെ നാലാം പ്രാവശ്യം ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അലക്സാണ്ടര്‍ പറഞ്ഞു, സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ഇങ്ങനെയൊരു പ്രകടനം നടത്താന്‍ തീരുമാനിച്ചാല്‍തന്നെ ചെറിയൊരു പിഴവ് സംഭവിച്ച് വീണു പോയാല്‍ കയ്യിലെയും കാലിലെയും അരക്കെട്ടിലെയും മറ്റും എല്ലുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് മൈക്കല്‍ ഇങ്ങനെയൊരു പ്രകടനത്തിന് ധൈര്യം കാണിച്ചതെന്നും അലക്സാണ്ടര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല