കൈക്കൂലി ചോദിച്ചാല്‍ നമ്മള്‍ എന്തുചെയ്യും. ആയിരം ചോദിച്ചാല്‍ വല്ല അഞ്ഞൂറോ മുന്നൂറോ കൊടുക്കാന്‍ ശ്രമിക്കും. ഇനിയിപ്പോള്‍ അങ്ങേയറ്റം ക്ഷമ കെട്ടാല്‍ അഴിമതി വിരുദ്ധ പോലീസ് സംഘത്തെയോ വല്ലതും വിളിച്ച് പറയുമായിരിക്കും. അല്ലാതെ വേറെ ഒന്നും ചെയ്യാന്‍ വഴിയില്ല. എന്നാല്‍ അതൊന്നുമല്ല യുപിയിലെ ഒരു കര്‍ഷകന്‍ ചെയ്തത്. പാമ്പ് പിടുത്തത്തില്‍ താല്‍പര്യമുള്ള രണ്ട് കര്‍ഷകരാണ് പണി പറ്റിച്ചത്. പാമ്പിനെ വളര്‍ത്താന്‍ സ്ഥലം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രസിഡന്റിന് കത്ത് അയച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അതിനെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് അധികൃതര്‍ക്ക് കത്തയച്ചിരുന്നു.
എന്നാല്‍ പഞ്ചായത്തില്‍ എത്തിയപ്പോള്‍ കളിമാറി. ഇന്ത്യന്‍ പ്രസിഡന്റ് താല്‍പര്യമെടുത്തതായാലും കൈക്കൂലി വേണമെന്നാണ് അധികൃതര്‍. നയപൈസ എടുക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ഇന്ത്യന്‍ പ്രസിഡന്റിന് കത്തയച്ച് ഭൂമി വേണമെന്ന് ഹുക്കി ഖാനും രാംകുള്‍ രാമും ആവശ്യപ്പെട്ടത്. അത് ഏതാണ്ട് ശരിയായി പഞ്ചായത്തില്‍ എത്തിയപ്പോഴാകട്ടെ കൈക്കൂലി ചോദിക്കുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. പത്തൊന്‍പതാമത്തെ അടവ് തന്നെ ഉപയോഗിക്കാമെന്ന് ഇരുവരും തീരുമാനിച്ചു.
നാല്‍പതോളം വിഷപാമ്പുകളെയും ഓഫീസില്‍ കൊണ്ടുപോയി ഇട്ടത്. നാലോളം രാജവെമ്പാല ഉള്‍പ്പെടെയുള്ള പാമ്പുകളെയാണ് ഇരുവരും ചാക്കിലാക്കി കൈക്കൂലി ചോദിച്ചവരുടെ മുമ്പില്‍കൊണ്ടുപോയി കുടഞ്ഞിട്ടത്. എന്തായാലും ഓഫീസിലെ എല്ലാവരും പേടിച്ച് കിടുങ്ങിപ്പോയി എന്നാണ് കണ്ടുനിന്നവര്‍ വെളിപ്പെടുത്തിയത്. നൂറുകണക്കിന് ആളുകളാണ് ഇത് കാണാന്‍ ചുറ്റും കൂടിനിന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല