മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫിന്റെ അഭിനന്ദനം. വിഎസിനൊപ്പം അതേ പന്തലില്‍ ഉപവസിയ്ക്കുമെന്നും ജോസഫ് വ്യക്തമാക്കി.
തിങ്കളാഴ്ച മുതല്‍ കെഎം മാണി നടത്തുന്ന ഉപവാസത്തിലും താന്‍ പങ്കുചേരുമെന്ന് ജോസഫ് അറിയിച്ചു. സമരത്തിന് ശക്തിപകരുന്നതിന്റെ ഭാഗമായി ഡിസംബര്‍ ഏഴിന് വണ്ടിപ്പെരിയാറില്‍ നിരാഹാരമിരിക്കുമെന്നാണ് വിഎസ് അറിയിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല