ഏഴുപത്തിയാറ് വയസ്സ് പ്രായമുള്ള സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പേന നീക്കം ചെയ്തു. ബ്രിട്ടന്‍കാരിയായ ഈ സ്ത്രീ 25 വര്‍ഷം മുമ്പ് വിഴുങ്ങിയ പേന ആണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. എന്നാല്‍ പേന ഇപ്പോഴും നന്നായി തെളിയുന്നു എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.
ശരീരഭാരം നഷ്ടപ്പെടല്‍, ഡയേറിയ എന്നീ പ്രശ്നങ്ങളുമായാണ് സ്ത്രീ ഡോക്ടറെ സമീപിച്ചത്. സ്ത്രീയുടെ വന്‍ കുടലില്‍ ഗുരുതരമായ അണുബാധയുണ്ടെന്ന് വിദഗ്ദ്ധ പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്ന് സി ടി സ്കാന്‍ നടത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ- സ്ത്രീയുടെ വയറ്റില്‍ അതാ കിടക്കുന്നു ഒരു പേന.
തുടര്‍ന്ന് സ്ത്രീയോട് കാര്യം തിരക്കുകയായിരുന്നു. 25 വര്‍ഷം മുമ്പ് കണ്ണാടിയില്‍ നോക്കി, പേന ഉപയോഗിച്ച താന്‍ തൊണ്ട പരിശോധിച്ചുവെന്നും ഇതിനിടെ അബദ്ധത്തില്‍ അത് വിഴുങ്ങിപ്പോയി എന്നു ഇവര്‍ ഡോക്ടര്‍മാരോട് വെളിപ്പെടുത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ പേന പുറത്തെടുക്കുകയായിരുന്നു. എഴുതി നോക്കിയപ്പോള്‍ ഈ പേന നന്നായി തെളിയുന്നുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല