കെഎംസിടി മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി നീമ മെല്ലോയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ആരോപണം ശക്തിപ്പെടുന്നു.ബാംഗ്ലൂരില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞെത്തിയതിന്റെ രണ്ടാം ദിവസമാണ് നഴ്‌സിംഗ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യാത്ര കഴിഞ്ഞെത്തിയപ്പോള്‍ വിദ്യാര്‍ഥിനിയ്ക്ക് പ്രശ്‌നം ഒന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷത്തോടെ വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
വിനോദയാത്രയ്ക്കിടെ നീമ സഹപാഠിയോടൊപ്പം ബസിലിരിക്കുന്ന ചിത്രം കൂട്ടുകാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ വിവരം അറിഞ്ഞതോടെയാണ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാനായി വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു കാരണത്തിന് വിദ്യാര്‍ഥിനി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കോളജധികൃതര്‍ പറയുന്നത്. മെറിറ്റ് ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടിയ നീമ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു.
എല്ലാവരോടും നല്ല രീതിയില്‍ പെരുമാറിയിരുന്ന വിദ്യാര്‍ഥിനിയ്്ക്ക് കോളെജില്‍ നിന്ന് മോശമായ അനുഭവം ഒന്നുമുണ്ടായിട്ടില്ലെന്ന് സഹപാഠികള്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നീമ ആത്മഹത്യയെ പറ്റി ചിന്തിയ്ക്കാന്‍ കാരണമെന്തെന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്.
ഒരു ആണ്‍കുട്ടിക്കൊപ്പം നിന്ന് നീമ ഫോട്ടോയെടുത്തിരുന്നുവെന്നും ഇതിനെ ചൊല്ലി ചില വിദ്യാര്‍ഥികള്‍ പെണ്‍കുട്ടിയെ കളിയാക്കിയിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നും ചിലര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതെ കുറിച്ചും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല