ബ്രിട്ടനില്‍ നടക്കുന്ന ഗര്‍ഭഛിദ്രങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനവും ഇരുപതുവയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളിലാണെന്ന് റിപ്പോര്‍ട്ട്. ഗര്‍ഭഛിദ്രം നടത്തുന്ന ചെറുപ്പക്കാരുടെ ശരാശരിയില്‍ യൂറോപ്പിലേതും കൂടുതലാണ് ബ്രിട്ടനിലെ ശരാശരി. സ്‌കൂള്‍തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുമ്പോഴും ഓരോ വര്‍ഷവും ഗര്‍ഭിണികളാകുന്ന ബ്രിട്ടീഷ് യുവതികളുടെ എണ്ണം കൂടുകയാണ്. എന്നാല്‍ അഞ്ചു വയസ്സുള്ളപ്പോള്‍ നല്‍കുന്ന ലൈംഗിക വിദ്യാഭ്യാസം ഫലപ്രദമാകുന്നില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പത്ത് വയസ്സിനുശേഷം കുട്ടികള്‍ക്ക് ലൈംഗിക ഉപദേശങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
2008ല്‍ ഏകദേശം 12 ലക്ഷം ഗര്‍ഭഛിദ്രങ്ങളാണ് ആകെ നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് ചെറുരാജ്യങ്ങളായ മാള്‍ട്ടയിലെയും സൈപ്രസിലെയും ജനസംഖ്യയ്ക്ക് തുല്യമാണ്. ഇതില്‍ 22.1 ശതമാനവും ഇരുപത് വയസ്സില്‍ താഴെയുള്ളവരാണെന്നാണ് വ്യക്തമായത്. ഗര്‍ഭഛിദ്രം നടത്തുന്ന ബ്രിട്ടീഷ് പെണ്‍കുട്ടികളുടെ എണ്ണം ആയിരത്തില്‍ 23.8 ആണ്. എസ്‌തോനിയയും സ്വീഡനുമാണ് ഇതിന് മുകളിലുള്ളത്. ഇരുരാജ്യങ്ങളിലും യഥാക്രമം 24.1ഉം 24.4ഉം വീതമാണ്. ഫ്രാന്‍സിലെ കണക്കുകള്‍ അനുസരിച്ച് ഇത് 15.6ഉം ജര്‍മ്മനിയിലെ കണക്കുകള്‍ അനുസരിച്ച് 6.2ഉം ആണ്.
ഗര്‍ഭഛിദ്രത്തിനെതിരെ കടുത്ത നിയമങ്ങള്‍ പാസാക്കിയിട്ടുള്ള പോളണ്ടിലാണ് കൗമാരക്കാര്‍ക്കിടയില്‍ ഏറ്റവും കുറവ് ഗര്‍ഭഛിദ്രം നടക്കുന്നത്. ആയിരത്തില്‍ 0.1 പെണ്‍കുട്ടി മാത്രമാണ് ഇവിടെ ഗര്‍ഭഛിദ്രം നടത്തുന്നത്. എന്നാല്‍ ഗര്‍ഭഛിദ്ര നിയമം ബ്രിട്ടനിലേതിന് സമാനമായ ഗ്രീസിലും ഈ നിരക്ക് വളരെ കുറവാണെന്നതാണ് കൗതുകം. 2.3 പെണ്‍കുട്ടികളാണ് ഇവിടെ ഗര്‍ഭഛിദ്രം ചെയ്യുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ വ്യവസായമായി ഗര്‍ഭഛിദ്രം വളര്‍ന്നു കഴിഞ്ഞെന്ന് മെഡിക്കല്‍ എത്തിക്‌സ് അധ്യാപകനായ ട്രെവര്‍ സ്റ്റമ്മേഴ്‌സ്് അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലാണ് ഭൂരിഭാഗം ഗര്‍ഭഛിദ്രങ്ങളും നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല