ബ്രിട്ടണില്‍ ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്കെതിരെ നടപടികളെടുത്തുകൊണ്ടിരിക്കുകയാണ്. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ ജോലിതേടിയെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കുക, ഡിപ്പഡന്റന്റ് വീസയില്‍ കഴിയുന്നവരുടൊപ്പം പങ്കാളിക്കും കൂടി കഴിയാവുന്ന നിയമം കര്‍ശനമാക്കുക. വിദ്യാഭ്യാസ വീസയില്‍ യുകെയിലെത്തുന്നവര്‍ ജോലിനേടാനുള്ള നിയമങ്ങള്‍ കുറെക്കൂടി കര്‍ശനമാക്കുക തുടങ്ങി കുടിയേറ്റം നിയന്ത്രിക്കാനുള്ള ഒരുപാട് നിയമങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
എന്നാല്‍ ഇത്തരം നിയമങ്ങള്‍ക്കിടയിലാണ് ബ്രിട്ടണിലേക്ക് ചേക്കേറുന്ന വിദേശ നേഴ്സുമാരുടെ എണ്ണത്തില്‍ നാല്പത് ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നത്. എന്‍എച്ച്എസ് വിദേശരാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യുന്ന നേഴ്സുമാരുടെ എണ്ണത്തിലാണ് ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേഴ്സുമാര്‍ക്കാണ് അപ്പോഴും മുന്തിയ പരിഗണന ലഭിക്കുന്നത് എന്നൊരു പ്രശ്നമുണ്ട്. യൂറോപ്പില്‍ നടത്തുന്ന റിക്രൂട്ട്മെന്റുകളില്നിന്നാണ് ആശൂപത്രികളിലേക്കുള്ള നേഴ്സുമാരെ കണ്ടെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ബ്രിട്ടണിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ നേഴ്സുമാരുടെ എണ്ണം 2,256 ആയിരുന്നു. ഇത്രയും പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ അത് ഈ വര്‍ഷം 3,197 ആയി ഉയര്‍ന്നിരിക്കുകയാണ്. സ്പെയിന്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് നേഴ്സുമാര്‍ ഏറ്റവും കൂടുതല്‍ വരുന്നത്. യൂറോപ്യന്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ നേരിടുന്ന രാജ്യങ്ങളാണ് സ്പെയ്നും, പോര്‍ച്ചുഗലും. ഇപ്പോള്‍ നേഴ്സുമാര്‍ക്കുള്ള നിയമത്തില്‍ കര്ശനനിയന്ത്രണങ്ങളൊന്നുമില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നിന്നുള്ളവര്‍ക്ക് ബ്രിട്ടണിലെ ആശുപത്രികളില്‍നിന്ന് ജോലി നേടാന്‍ എളുപ്പമാണ്.
ബ്രിട്ടണിലെ മിക്കവാറും ആശുപത്രികളും ഇപ്പോള്‍ ഭാഷ ക്ലാസുകള്‍ എടുക്കുന്നുണ്ട്. നേഴ്സുമാരെ എങ്ങനെയും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ തന്നെയാണ് ഇവരുടെ പ്ലാന്‍. എന്‍എച്ച്എസിന്റെ കീഴിലുള്ള 660,000 നേഴ്സുമാരില്‍ ഏതാണ്ട് 87,00 പേരും വിദേശത്തുനിന്നുള്ളവരാണ്. ഫിലിപ്പൈന്‍, ഇന്ത്യ, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേഴ്സുമാരാണ് പ്രധാനമായും എന്‍എച്ച്എസിന്റെ കീഴില്‍ ജോലി ചെയ്യുന്നത്.
എന്നാല്‍ ഇനിയിപ്പോള്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള നേഴ്സുമാര്‍ക്ക് ബ്രിട്ടണില്‍ ജോലി നേടുക എളുപ്പമാകില്ല. യൂറോപ്പിന് വെളിയില്‍നിന്നുള്ള കുടിയേറ്റം തടയാന്‍ അത്ര ശക്തമായ നടപടികളാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ ധാരാളം മുതിര്‍ന്ന നേഴ്സുമാര്‍ പല ആശുപത്രികളില്‍നിന്നും റിട്ടയര്‍ ആകുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ധാരാളം നേഴ്സുമാരുടെ ഒഴിവ് വരുന്നുണ്ട്. അത് നികത്താനുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അതിനായി പക്ഷേ, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നേഴ്സുമാരെ മാത്രമാണ് പരിഗണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല