ദമ്പതികള്‍ പിരിയുന്നതും വീണ്ടും വിവാഹിതരാകുന്നതും നമ്മള്‍ മുന്‍പേ കേട്ടുകാണും എന്നാല്‍ ബാരിയുടെയും ആനിയുടെയും കഥ അങ്ങനെയല്ല. ഇപ്രാവശ്യം അവരിലോരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായി എതിര്‍ ലിംഗംമായി പേരും മാറ്റിയത്തിന് ശേഷമാണ് പുനര്‍ വിവാഹത്തിനു സമ്മതം മൂളിയത്. ഒന്‍പതു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇപ്പോള്‍ വീണ്ടും വിവാഹിതരായപ്പോള്‍ ഭര്‍ത്താവായിരുന്ന ബാരിയാണ് ജെയ്ന്‍ എന്ന പേരില്‍ മാറിയത്. തന്റെ പുതിയ ഭാര്യയെ ആനി സന്തോഷത്തോടെയാണ് വരവേറ്റത്. ലിംഗമാറ്റം വേണം എന്ന തന്റെ ആവശ്യത്തില്‍ ആദ്യമെല്ലാം ആനി പരിഭ്രാന്തി കാട്ടിയിരുന്നതായി ബാരി ഓര്‍ക്കുന്നു.
43 കാരനായിരുന്ന ബാരി എന്ന ബസ് ഡ്രൈവര്‍ ജെയ്ന്‍ ആയി മാറിയതിനു പിന്പിലുമുണ്ട് ഉണ്ട് ഒരു കാരണം. ആനി കരുതിയിരുന്നത് ബാരിക്ക് പരസ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു എന്നാല്‍ അതല്ല തന്റെ ആവശ്യം എന്നറിയിച്ച ബാരിയെ ആദ്യം ആനി എതിര്‍ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് തന്റെ ഇഷ്ടത്തോട് അടുത്ത് നിന്ന ആനി തന്നെ എല്ലാ രീതിയിലും സ്വീകരിക്കുകയായിരുന്നു. പുതിയ ജീവിതത്തില്‍ തങ്ങള്‍ ഏറെ സന്തുഷ്ട്ടരാണ് എന്ന് ദമ്പതികള്‍ അറിയിച്ചു. ബാരിയുടെ നഷ്ട്ടപ്പെടലില്‍ ദു:ഖമുണ്ട് എങ്കിലും ജയ്നിനെ താന്‍ അളവറ്റ് സ്നേഹിക്കുന്നതായി ആനി വെളിപ്പെടുത്തി.
തന്റെ കൌമാരത്തില്‍ തന്നെ താനൊരു സാധാരണ ആണ്കുട്ടിയല്ല എന്ന് തനിക്ക് ബോധ്യം വന്നിരുന്നു. പെണ്‍കുട്ടികളുമായി കളിക്കുമ്പോള്‍ ലഭിച്ചിരുന്ന സ്വാതന്ത്രം മറ്റൊന്നില്‍ നിന്നും ലഭിച്ചില്ല. അമ്മ പുറത്തു പോകുന്ന സമയങ്ങളില്‍ അമ്മയുടെ വസ്ത്രങ്ങള്‍ ഞാന്‍ ധരിക്കുമായിരുന്നു. പിന്നീട് മുതിര്‍ന്നപ്പോള്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ വാങ്ങി ധരിച്ചു തന്നെ അറിയാത്ത നഗരങ്ങളില്‍ കറങ്ങി നടക്കുമായിരുന്നു. പക്ഷെ ആനിയെ കണ്ടെത്തിയ നിമിഷം താന്‍ മുഴുവനായും അവളിലേക്ക് ആകര്ഷിക്കപെട്ടു. തങ്ങള്‍ ഇപ്പോഴും പ്രണയത്തിലാണെന്ന് ഇരുവരും അറിയുന്നു.
ആറുമാസത്തെ ഡേറ്റിംഗ്നു ശേഷം വിവാഹിതരായ ഇവര്‍ നല്ല ദമ്പതികള്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു . ഇന്റര്‍നെറ്റ് ചാറ്റിംഗില്‍ പലപ്പോഴും താന്‍ പെണ്ണായിട്ടാണ് പ്രത്യക്ഷപെട്ടിരുന്നത്. പതുക്കെ എനിക്ക് മനസിലായി ഞാന്‍ ഒരു പെണ്കുട്ടിയാകെണ്ടതിന്റെ ആവശ്യകത ജെയ്ന്‍ ആയി മാറിയ ബാരി ഓര്‍ക്കുന്നു. ഇപ്പോള്‍ തന്റെ ഏറ്റവും വലിയ സന്തോഷം തങ്ങള്‍ക്കു ഒരുമിച്ചു ഒരേ വസ്ത്രങ്ങള്‍ വാങ്ങാന്‍ പുറത്തു പോകാം എന്നതാണെന്ന് ജെയ്ന്‍ പറയുന്നു. തങ്ങള്‍ മുന്‍പത്തേക്കാള്‍ ഏറെ സന്തോഷത്തോടെ കഴിയുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല