സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ എത്രമാത്രം ബാധിച്ചു എന്നതാണ് ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച സംഭാവനകളുടെ കുറവ് സൂചിപ്പിക്കുന്നത്. 2011 ലെ കണക്കനുസരിച്ച് ഒരാള്‍ 186.15 പൌണ്ട് എന്ന കണക്കിലാണ് സംഭാവന നല്‍കിയിട്ടുള്ളത് എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12% കുറവാണ്. പത്തില്‍ ഒരാള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം സംഭാവന നല്‍കിയതായി പറയുന്നത്. മറ്റൊരു കണക്ക് പ്രകാരം ഇരുപതില്‍ ഒരാള്‍ സംഭാവന ഒന്നും തന്നെ നല്‍കിയിട്ടില്ല.
പ്രദേശങ്ങളില്‍ ലണ്ടനിലെ ആളുകള്‍ ആണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത്. 85% പേരും ഇവിടെ സംഭാവന നല്‍കിയപ്പോള്‍ മറ്റു വടക്കന്‍ പ്രദേശങ്ങളില്‍ ഇത് 73% ആണ്. 420.20 പൌണ്ട് വച്ച് ലണ്ടന്കാര്‍ സംഭാവന നല്‍കി ഇത് മറ്റുള്ള പ്രദേശങ്ങള്‍ നല്‍കിയ ശരാശരി കണക്കിനെക്കാള്‍ അധികമാണ്. കിഴക്കന്‍ മിഡ്ലാന്‍ഡില്‍ ഇത് വെറും 82.03 പൌണ്ടാണ്. ഇതാണ് 2011 പേര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും കുറഞ്ഞ കണക്ക്.
മറ്റിടങ്ങളിലെ കണക്കുകള്‍ താഴെ നല്‍കുന്നു
ലണ്ടന്‍ , 85%, £420.20
നോര്‍ത്ത് അയര്‍ലാന്‍ഡ്, 84%, £ 118.34
ഈസ്റ്റ് ഇംഗ്ലണ്ട് , 78%, £ 176.85
നോര്‍ത്ത് ഈസ്റ്റ് , 78%, £ 157.96
സ്കോട്ട്ലാന്‍ഡ്, 78%, £ 147.49
വെസ്റ്റ് മിഡ്ലാന്‍ഡ്സ്, 78%, £ 169.98
ഈസ്റ്റ് മിഡ്ലാന്‍ഡ്സ്, 77%, £ 82.03
സൗത്ത് ഈസ്റ്റ്, 76%, £ 95.98
വേല്‍സ്, 76%, £ 214.44
യോര്‍ക്ക്‌ഷെയര്‍ & ഹാമ്പര്‍സൈഡ്, 75%, £ 278.51
സൗത്ത് വെസ്റ്റ്, 75%, £ 98.08
നോര്‍ത്ത് വെസ്റ്റ്, 73%, £ 166.88
യുകെ ശരാശരി, 77%, £ 186.15
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല