ചൈനയില്‍ മുപ്പതു നിലകളുള്ള ഹോട്ടല്‍ വെറും പതിനഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ച ചൈനീസ് കമ്പനി അതിന്റെ വീഡിയോ പുറത്തു വിട്ടു. കൃത്യമായ സമയം കാണിക്കുന്ന ഈ വീഡിയോ കണ്ടാല്‍ നമുക്ക് മനസിലാക്കാന്‍ ആകും അവരുടെ നിര്‍മാണ വേഗം.
ഏഷ്യന്‍ സസ്ട്ടൈനബിള്‍ ഗ്രൂപ്പ് പുറത്തു വിട്ട ഈ വീഡിയോ 360 മണിക്കൂര് കൊണ്ട് മുപ്പതു നിലകളുള്ള ഹോട്ടല്‍ എങ്ങിനെ മനോഹരമായി നിര്‍മിക്കാം എന്ന് കാട്ടി തരുന്നു.കട്ടിംഗ് എഡ്ജ് ബില്‍ഡിംഗ് ടെക്നോളജിയില്‍ സാധാരണയേക്കാള്‍ ആറു ഇരട്ടി സിമന്റ് കുറവ് മാത്രം മതിയാകും എന്നാല്‍ ഇത് അഞ്ചിരട്ടി ശക്തവും സുരക്ഷിതവുമാണെന്ന് ചൈന അക്കാദമി ഓഫ് ബില്‍ഡിംഗ് റിസര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ കണ്ടെത്തി.
170,000 സ്ക്വയര്‍ഫീറ്റ് ആണ് ഇതിനുള്ളത്.ഭൂകമ്പത്തില്‍ തകരാതെ ഇത് നിലകൊള്ളും.ഇതിന്റെ നിര്‍മാണം കഴിഞ്ഞ വര്ഷം അവസാനത്തോടെയാണ് പൂര്‍ത്തിയായത്. ഈ ആര്‍ക്കു ഹോട്ടലിന്റെ നിര്‍മ്മാണം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതു പോലെയായിരുന്നു.അതിനായി ഒരു സ്റ്റീല്‍ കഷ്ണം കര്‍ണ്ണരേഖ പോലെ ഉപയോഗിച്ചു. ചൈന അക്കാദമി ഓഫ് ബില്‍ഡിംഗ് റിസര്‍ച്ചിന്റെ പരിശോധനയില്‍ ഇത് ഇരുപതു ഇരട്ടി ശുദ്ധവായു ഉള്ളില്‍ ലഭ്യമാക്കുന്നതായും,9.0 മാഗ്നിറ്റ്യൂഡ ഭൂകമ്പം മറികടക്കാന്‍ പ്രാപ്തമാണ് എന്നു കണ്ടെത്തി.
2010ഇല്‍ ഇതേ ആളുകള്‍ 16 നിലകളുള്ള കെട്ടിടം അഞ്ചു ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഈ ഹോട്ടലിന്റെ കെട്ടിടം മാത്രമല്ല പതിനഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയായത് മറിച്ചു അതിലെ മുഴുവന്‍ നിത്യോപയോഗ സാധനങ്ങളും തയ്യാറാണ്.ഇനി അതിഥികള്‍ വരേണ്ട താമസമേ ഉള്ളൂ. ഇതൊക്കെ കണ്ടു ഇന്ത്യക്കാര്‍ക്ക് നോക്കി നില്‍ക്കാം എന്നല്ലാതെ മറ്റെന്തു ചെയ്യാനാകും?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല