1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2012

മദ്യപര്‍ ആഴ്ച്ചയില്‍ രണ്ടു ദിവസമെങ്കിലും മദ്യവിമുക്തമാകണം എന്ന് ഗവേഷണം. വിവേകപൂര്‍വമുള്ള മദ്യപാനത്തിന് ഈ അളവാണ് പാര്‍ല്യമെന്റ്റ്‌ സയന്‍സ് ആന്റ് ടെക്നോളജി കമ്മിറ്റി നിര്‍ദ്ദേശിക്കുന്നത്. 1987ഇല്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ഒരാഴ്ചയില്‍ പുരുഷന്‍ 21 യൂണിറ്റും സ്ത്രീകള്‍ 14 യൂണിറ്റും മാത്രമേ മദ്യപിക്കാന്‍ പാടുള്ളൂ.

പക്ഷെ 1990 ലെ പുതിയ തെളിവുകള്‍ അനുസരിച്ച് ദിവസവും കുറഞ്ഞ അളവിലുള്ള മദ്യപാനം ഹൃദയരോഗങ്ങള്‍ വരുവാനുള്ള സാധ്യത കുറയ്ക്കും എന്നാണു. ഇതനുസരിച്ച് നിലവില്‍ വന്ന കണക്കുകള്‍ പുരുഷന്മാര്‍ ദിവസവും മൂന്നോ നാലോ യൂണിറ്റ് മദ്യത്തിനേക്കാള്‍ കഴിക്കാന്‍ പാടില്ല എന്നും സ്ത്രീകളില്‍ ഇത് രണ്ടു മുതല്‍ മൂന്ന് വരെയാണ് എന്നും തീരുമാനിക്കപ്പെട്ടു.

എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു തീരുമാനമായിരുന്നു. ദിവസവും ഒരു നിയന്ത്രിത അളവിലുള്ള മദ്യപാനം ആരോഗ്യത്തിനു ഒരു ദോഷവും ചെയ്യുന്നില്ല എന്ന അറിവ് തന്നെ തികച്ചും തെറ്റാണ്. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആഴ്ച്ചയില്‍ രണ്ടു ദിവസമെന്കിലും മദ്യം കഴിക്കാതിരുന്നാല്‍ അത് ശരീരാരോഗ്യത്തെ ബാധിക്കും എന്ന് നിസംശയം പറയാം.

പത്തില്‍ ഒന്‍പതു മദ്യപാനികള്‍ക്കും മദ്യം കഴിക്കുന്ന യൂണിറ്റിനെ പറ്റിയെല്ലാം അറിയാം എങ്കിലും വെറും പതിമൂന്ന്‍ ശതമാനം പേര്‍ക്ക് മാത്രമാണ് തങ്ങള്‍ എത്ര അളവ് ദിവസവും കഴിക്കും എന്നറിയുന്നത്. വിവേകപൂര്‍ണമായ മദ്യപാന അളവുകള്‍ കൂടുതല്‍ പേരില്‍ എത്തുന്നതിനായി നമ്മള്‍ കൂടുതലായി ശ്രമിക്കേണ്ടതുണ്ട്.

ഈ വിവരങ്ങള്‍ തീര്‍ച്ചയായും മദ്യരാജാക്കന്മാരുടെ ഉറക്കം കെടുത്തും. ചെറിയ രീതിയിലുള്ള ഈ നിയന്ത്രണം മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഈ അളവുകള്‍ കരളിന്റെ ആരോഗ്യത്തെ കുഴപ്പിക്കുന്നില്ല . അതിനാല്‍ തന്നെ മദ്യം സാധാരണ വരുത്തുന്ന പ്രശ്നങ്ങളില്‍ നിന്നും ഒരു പരിധി വരെ നമുക്ക് രക്ഷപെടാം.

കമ്മറ്റിയുടെ അഭിപ്രായത്തില്‍ ഇതു സര്‍ക്കാര്‍ ശ്രദ്ധയില്പ്പെടുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. പുതിയ വഴികാട്ടുന്ന അറിവുകള്‍ എല്ലായിടത്തേക്കും എത്തിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം എന്ന് അവര്‍ പറഞ്ഞു. പഴയ അളവുകള്‍ ആരോഗ്യത്തിനു എത്ര മാത്രം ദോഷം ചെയ്യും എന്നതിനെ പറ്റിയും എല്ലാവരെയും അറിയിക്കേണ്ടാതായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.