ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിന് ചൊവ്വാഴ്ച എഴുപത്തിരണ്ടാം പിറന്നാള്‍. പതിവുപോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണു ഗാനഗന്ധര്‍വന്റെ പിറന്നാള്‍ ആഘോഷങ്ങള്‍. .രാവിലെ ഏഴരയോടെ ഭാര്യ പ്രഭ, മകന്‍ വിജയ് എന്നിവരോടൊപ്പം അദ്ദേഹം ദേവീ സന്ദര്‍ശനം നടത്തി. അതിനു ശേഷം സരസ്വതീ മണ്ഡപത്തില്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു. 72 കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീതാര്‍ച്ചനയാണ് ഇത്തവണത്തെ സവിശേഷത. നൂറു കണക്കിനു കുട്ടികള്‍ യേശുദാസില്‍ നിന്ന് ആദ്യാക്ഷരം കുറിക്കാന്‍ എത്തിയിരുന്നു.
ഫോര്‍ട്ട് കൊച്ചിയിലെ അറിയപ്പെടുന്ന പാട്ടുകാരനായ അഗസ്റ്റിന്‍ ജോസഫിന്റെ മകന്‍ കാട്ടാശേരി ജോസഫ് യേശുദാസ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി മലയാളിയുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വനാണ്. സ്വന്തം ശബ്ദത്തേക്കാള്‍ മലയാളി വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്ന ശബ്ദത്തിന്റെ ഉടമയെന്ന് യേശുദാസിനെ വിശേഷിപ്പിയ്ക്കാം. വിവിധ ഭാഷകളിലായി എണ്ണമറ്റ ഗാനങ്ങള്‍. രാജ്യാന്തര പുരസ്‌കാരങ്ങളടക്കം അദ്ദേഹത്തെ തേടിവന്ന ബഹുമതികള്‍ക്ക് കയ്യുംകണക്കുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല