ഇടയ്ക്കൊക്കെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ഒരു ലീവ് ആവശ്യമായി വരുമ്പോള്‍ നമ്മള്‍ ചെറിയ ചെറിയ കളവുകള്‍ ഒക്കെ പറയാറുണ്ട്. എന്നാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ഒരാഴ്ച അവധി അനുവദിച്ചുകിട്ടാനായി സ്ത്രീ സ്വന്തം മകള്‍ മരിച്ചെന്നാണ് കള്ളക്കഥയുണ്ടാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ സ്കൂളില്‍ പാരന്റ് കോ ഓഡിനേറ്റര്‍ ആയി ജോലി ചെയ്യുന്ന ജോആന്‍ ബാര്‍നെറ്റ്(58) ആണ് മകളുടെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ചമച്ചത്.
മറ്റൊരു മകളേക്കൊണ്ട് സ്കൂളിലേക്ക് വിളിപ്പിക്കുകയാണ് ബാര്‍നെറ്റ് ചെയ്തത്. കോസ്റ്റോറിക്കയില്‍ വച്ച് ഹൃദയാഘാതത്തേ തുടര്‍ന്ന് സഹോദരി മരിച്ചു എന്നാണ് ഈ പെണ്‍കുട്ടി പറഞ്ഞത്. മൃതദേഹം അടക്കം ചെയ്യുന്നതിനായുള്ള യാത്രയിലാണ് കുടുംബം എന്നും പെണ്‍കുട്ടി അറിയിച്ചു.
പിന്നീട് ബാര്‍നെറ്റ് മകളുടെ ‘ മരണ സര്‍ട്ടിഫിക്കറ്റ് ‘ സ്കൂളില്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിലെ ചില അപാകതകള്‍ കണ്ട് സ്കൂള്‍ അധികൃതര്‍ക്ക് സംശയം തോന്നി. കോസ്റ്റോറിക്ക സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വ്യക്തമായി. കോസ്റ്റോറിക്കയിലേക്കുള്ള യാത്രയ്ക്കായി ബെര്‍നറ്റ് മൂന്ന് ആഴ്ചകള്‍ക്ക് മുമ്പെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തതായും വ്യക്തമായി. ഇവര്‍ സ്കൂള്‍ അധികൃതര്‍ പുറത്താക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല